സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ മെഡിക്കൽ മെഡിക്കൽ/ഡെന്റൽ കോളേജുകളിലെ 4505 എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റുകളിലേക്ക് നീറ്റിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ
കേരള കീം മെഡിക്കൽ റാങ്ക് ലിസ്റ്റിൽ നിന്നും സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണർ ആദ്യ റൗണ്ട് കൗൺസിലിങ് ഫലം പ്രസിദ്ധീകരിച്ചു.12 സർക്കാർ മെഡിക്കൽ കോളേജുകളിൽ 1755 സീറ്റുകളും, സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ 2750 സീറ്റുകളുമുണ്ട്. കൂടാതെ 6 സർക്കാർ ഡെന്റൽ കോളേജുകളിലെയും, 20 സ്വാശ്രയ ഡെന്റൽ കോളേജുകളിലെയും 2077 ബി.ഡി.എസ് സീറ്റുകളുമുണ്ട്.www.cee.kerala.gov.in ൽ ഫലം ലഭ്യമാണ്.
വിദ്യാർത്ഥികൾക്ക് ക്യാൻഡിഡേറ്റ് പോർട്ടലിൽ നിന്നും അലോട്ട്മെന്റ് വിവരങ്ങൾ അറിയാം. അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ടും, ഡാറ്റ ഷീറ്റും എടുത്ത് തുടർ പ്രവേശന നടപടികൾ സ്വീകരിക്കണം. അലോട്ട്മെന്റ് മെമ്മോയിലുള്ള നിശ്ചിത ഫീസ് പ്രവേശന പരീക്ഷ കമ്മിഷണറുടെ പേരിൽ ഓൺലൈനായോ, ഹെഡ് പോസ്റ്റ് ഓഫീസുകൾ വഴിയോ അടക്കണം. തുടർന്ന് ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്തംബർ അഞ്ചിന് നാലു മണിക്കകം കോളേജുകളിൽ പ്രവേശനം നേടണം. നിശ്ചിത തീയതിക്കകം പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്റും, ഹയർ ഓപ്ഷനും ഒഴിവാക്കും. അതിനാൽ സമയക്രമം നിർബന്ധമായും പാലിക്കേണ്ടതാണ്. പ്രവേശന പരീക്ഷ കമ്മീഷണറുടെ അക്കൗന്റിലടച്ച ഫീസ് കഴിച്ചു ബാക്കിയുള്ള തുക കോളേജുകളിൽ അടക്കേണ്ടതാണ്. രണ്ടാം റൌണ്ട് അലോട്ട്മെന്റ് വിവരങ്ങൾ സെപ്തംബർ അഞ്ചിനുശേഷം അറിയാം.
ആർക്കിടെക്ചർ പ്രവേശന ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കേരളത്തിലെ ആർകിടെക്ച്ചർ കോളേജുകളിലേക്കുള്ള കീം രണ്ടാം ഘട്ട ബി. ആർക് അലോട്ടുമെൻറ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് www.cee.kerala.gov.in വെബ്സൈറ്റിൽ ക്യാൻഡിഡേറ്റ് പോർട്ടലിൽ നിന്നും അലോട്ടുമെൻറ് മെമ്മൊയെടുക്കാം. സ്റ്റേറ്റ് മെരിറ്റിൽ അവസാന റാങ്കുകൾ- സി.ഇ.ടി തിരുവനന്തപുരം-43, തൃശൂർ -121, ടി.കെ.എം-181, ആവണി ഇൻസ്റ്റിറ്റ്യൂട്ട് , കോഴിക്കോട് -494, ബിഷപ്പ് ജെറോമി ഇൻസ്റ്റിറ്റ്യൂട്ട്- 1557, സീഡ്, എറണാകുളം-584, ഏഷ്യൻ സ്കൂൾ ഒഫ് ആർക്കിടെക്ച്ചർ, എറണാകുളം - 1329, കോളേജ് ഒഫ് എൻജിനിയറിംഗ്, പയ്യന്നുർ-1491, ഡി.സി സ്കൂൾ ഒഫ് ആർകിടെക്ച്ചർ, ഇടുക്കി-1699, ഡി.സി സ്കൂൾ ഒഫ് ആർകിടെക്ച്ചർ, തിരുവനന്തപുരം-970, ദേവകിഅമ്മ കോളേജ്, മലപ്പുറം-1400, കോളേജ് ഒഫ് ആർകിടെക്ച്ചർ, തിരുവനന്തപുരം-416, ടി.കെ.എം സ്കൂൾ ഒഫ് ആർകിടെക്ച്ചർ- 594, എസ്.സി.എം.എസ് -1069, തേജസ്സ്, തൃശൂർ-1693, എം.ഇ.എസ് -557,കെ.എം.സി.ടി -1053, നെഹ്റു കോളേജ്-1231, മരിയൻ കോളേജ് -1368 , ഐ.ഇ.എസ്, തൃശൂർ-1261 , ഏറനാട് -1723 , ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർകിടെക്ച്ചർ, പാലക്കാട് -1412, ഹോളി ക്രെസെന്റ് കോളേജ് -1194, കെ.എം.ഇ.എ , എറണാകുളം -1320, മൂവാറ്റുപുഴ -1329, മംഗളം സ്കൂൾ ഒഫ് ആർകിടെക്ച്ചർ, കോട്ടയം-1661 .
സെപ്റ്റംബർ രണ്ടിനു മൂന്നു മണിക്കകം കോളേജുകളിൽ പ്രവേശനം നേടണം. നിശ്ചിത തീയതിക്കകം പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്റും, ഹയർ ഓപ്ഷനും ഒഴിവാക്കും. അതിനാൽ സമയക്രമം നിർബന്ധമായും പാലിക്കണം. പ്രവേശന പരീക്ഷ കമ്മിഷണറുടെ അക്കൗണ്ടിലടച്ച ഫീസ് കഴിച്ചു ബാക്കിയുള്ള തുക കോളേജുകളിൽ അടയ്ക്കണം. മൂന്നാം റൗണ്ട് അലോട്ട്മെന്റ് വിവരങ്ങൾ സെപ്തംബർ മൂന്നിന് ശേഷം അറിയാം.
എൻജിനിയറിംഗ്, ഫാർമസി:
ഓപ്ഷൻ സെപ്തംബർ രണ്ടുവരെ
തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റിലേക്ക് സെപ്തംബർ രണ്ടുവരെ ഓപ്ഷൻ നൽകാം. ആർക്കിടെക്ചർ കോഴ്സിലേക്കും ഓപ്ഷൻ രജിസ്ട്രേഷൻ നടത്താം. വെബ്സൈറ്റ്- www.cee.kerala.gov.in . താത്കാലിക അലോട്ട്മെന്റ് 4ന് പ്രസിദ്ധീകരിക്കും. വിവരങ്ങൾ വെബ്സൈറ്റിൽ.
Source link