ഡ്യൂറൻഡ് കപ്പ് ഫൈനൽ ഇന്ന്
കോൽക്കത്ത: ഐഎസ്എൽ ക്ലബ്ബുകളായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയും 2024 ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ ഫൈനലിൽ ഇന്ന് ഏറ്റുമുട്ടും. ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റായ ഡ്യൂറൻഡ് കപ്പിന്റെ 2024 പതിപ്പ് ചാന്പ്യന്മാരാണെന്നു നിശ്ചയിക്കുന്ന പോരാട്ടം വൈകുന്നേരം 5.30നാണ്.
മോഹൻ ബഗാൻ 18-ാം ഡ്യൂറൻഡ് കപ്പ് ട്രോഫിക്കായാണ് ഇറങ്ങുന്നത്. നിലവിലെ ചാന്പ്യന്മാരും മോഹൻ ബഗാൻതന്നെ. മറുവശത്ത് ക്ലബ് ചരിത്രത്തിലെ കന്നിക്കിരീടത്തിനായാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ബൂട്ടണിയുന്നത്.
Source link