എയർ ഇന്ത്യയിൽ ലയിക്കാൻ വിസ്താര

ന്യൂഡൽഹി: വ്യോമയാന മേഖലയിലെ പ്രമുഖരായ വിസ്താര എയർലൈൻസ് നവംബർ 12നുശേഷം പറന്നുയരില്ല. വിസ്താരയുടെ എല്ലാ വിമാനങ്ങളും നവംബർ 12നുശേഷം എയർ ഇന്ത്യയുമായി സംയോജിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. എയർ ഇന്ത്യയും വിസ്താരയും ലയിപ്പിക്കുന്നതിന് സിംഗപ്പുർ എയർലൈൻസിന് എഫ്ഡിഐ അനുമതി ലഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. സെപ്റ്റംബർ മൂന്നിനുശേഷം എയർലൈൻ ബുക്കിംഗ് നിർത്തുമെന്നും നവംബർ 12നുശേഷം സേവനം അവസാനിപ്പിക്കുമെന്നും സമൂഹമാധ്യമമായ എക്സിലൂടെ വിസ്താര വ്യക്തമാക്കി. 2013ൽ പ്രവർത്തനമാരംഭിച്ച വിസ്താരയുമായുള്ള ലയനത്തിലൂടെ ലോകത്തിലെ ഏറ്റവും വലിയ എയർലൈൻ ഗ്രൂപ്പാകാനാണ് എയർ ഇന്ത്യയുടെ ശ്രമം.
ടാറ്റയുടെയും സിംഗപ്പുർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായ വിസ്താര എയർ ഇന്ത്യയിൽ ലയിക്കുന്നതിലൂടെ എയർ ഇന്ത്യയുടെ 25.1 ശതമാനം ഓഹരി സിംഗപ്പുർ എയർലൈൻസിനും ലഭിക്കും. യാത്രക്കാർക്കു വിശാലമായ സേവന ശൃംഖല നൽകാനുദ്ദേശിച്ചാണു ലയനമെന്ന് അധികൃതർ വ്യക്തമാക്കി. ലയനത്തിനുശേഷം വിസ്താരയുടെ എല്ലാ വിമാനസർവീസുകളും എയർ ഇന്ത്യയാകും നടത്തുക.

Source link