SPORTS

അ​​ൽ​​കാ​​ര​​സ് ഔ​​ട്ട്


ന്യൂ​​യോ​​ർ​​ക്ക്: യു​​എ​​സ് ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ലോ​​ക മൂ​​ന്നാം ന​​ന്പ​​റാ​​യ സ്പെ​​യി​​നി​​ന്‍റെ കാ​​ർ​​ലോ​​സ് അ​​ൽ​​ക​​രാ​​സ് ര​​ണ്ടാം റൗ​​ണ്ടി​​ൽ അ​​പ്ര​​തീ​​ക്ഷി​​ത തോ​​ൽ​​വി​​യോ​​ടെ പു​​റ​​ത്ത്. നെ​​ത​​ർ​​ല​​ൻ​​ഡ്സി​​ന്‍റെ ബോ​​ട്ടി​​ക് വാ​​ൻ ഡി ​​സാ​​ൻ​​ഡ്സ്ചു​​ൽ​​പ്പാ​​ണ് അ​​ൽ​​കാ​​ര​​സി​​നെ ര​​ണ്ടാം റൗ​​ണ്ടി​​ൽ അ​​ട്ടി​​മ​​റി​​ച്ച​​ത്. നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്കാ​​യി​​രു​​ന്നു അ​​ൽ​​കാ​​ര​​സി​​ന്‍റെ തോ​​ൽ​​വി. സ്കോ​​ർ: 6-1, 7-5, 6-4. വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ ക​​സാ​​ക്കി​​സ്ഥാ​​ന്‍റെ എ​​ലെ​​ന റെ​​ബാ​​കി​​ന​​യും ര​​ണ്ടാം റൗ​​ണ്ടി​​ൽ പു​​റ​​ത്താ​​യി. നാ​​ലാം സീ​​ഡാ​​യ റെ​​ബാ​​കി​​ന പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് ര​​ണ്ടാം റൗ​​ണ്ടി​​ൽ​​നി​​ന്നു പി​ന്മാ​​റു​​ക​​യാ​​യി​​രു​​ന്നു. പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ റ​​ഷ്യ​​യു​​ടെ ഡാ​​നി​​ൽ മെ​​ദ്‌വ​​ദേ​​വ്, അ​​മേ​​രി​​ക്ക​​യു​​ടെ ടോ​​മി പോ​​ൾ, ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ അ​​ല​​ക്സ് ഡി ​​മി​​ന്വ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ മൂ​​ന്നാം റൗ​​ണ്ടി​​ലെത്തി. അ​​തേ​​സ​​മ​​യം, 24-ാം സീ​​ഡാ​​യ ഫ്രാ​​ൻ​​സി​​ന്‍റെ അ​​ർ​​ത​​ർ ഫി​​ൽ​​സ് കാ​​ന​​ഡ​​യു​​ടെ ഗ​​ബ്രി​​യേ​​ൽ ഡി​​യാ​​ല്ലൊ​​യ്ക്കു മു​​ന്നി​​ൽ നാ​​ലു സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ടു പു​​റ​​ത്താ​​യി. സ്കോ​​ർ: 7-5, 6-7 (3-7), 6-4, 6-4.

വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ ലോ​​ക മു​​ൻ​​ ഒ​​ന്നാം ന​​ന്പ​​റാ​​യ ജ​​പ്പാ​​ന്‍റെ ന​​വോ​​മി ഒ​​സാ​​ക്ക ര​​ണ്ടാം റൗ​​ണ്ടി​​ൽ പു​​റ​​ത്താ​​യ​​പ്പോ​​ൾ ഡെ​ന്മാ​​ർ​​ക്കി​​ന്‍റെ ക​​രോ​​ളി​​ൻ വോ​​സ്നി​​യാ​​കി മൂ​​ന്നാം റൗ​​ണ്ടി​​ലെ​​ത്തി. റ​​ഷ്യ​​യു​​ടെ അ​​ന​​സ്ത​​സ്യ പൗ​​ലി​​ചെ​​ങ്കോ​​വ, അ​​മേ​​രി​​ക്ക​​യു​​ടെ ജെ​​സി​​ക്ക പെ​​ഗു​​ല എ​​ന്നി​​വ​​രും മൂ​​ന്നാം റൗ​​ണ്ടി​​ൽ പ്രവേശിച്ചു.


Source link

Related Articles

Back to top button