യുക്രെയ്ന്റെ എഫ്-16 തകർന്നു
കീവ്: പാശ്ചാത്യശക്തികൾ യുക്രെയ്നു നല്കിയ അത്യാധുനിക അമേരിക്കൻ നിർമിത എഫ്-16 യുദ്ധവിമാനങ്ങളിലൊന്ന് തകർന്നു. തിങ്കളാഴ്ച യുക്രെയ്നു നേർക്ക് റഷ്യ നടത്തിയ വൻ മിസൈൽ- ഡ്രോൺ ആക്രമണത്തിലായിരുന്നു തകർച്ച. വിമാനത്തിന്റെ പൈലറ്റ് മരിച്ചു. റഷ്യ തൊടുത്ത നാലു മിസൈലുകൾ ഈ പൈലറ്റ് വെടിവച്ചിട്ടു. യുക്രെയ്ൻ പക്ഷത്ത് ആദ്യമായാണ് എഫ്-16 വിമാനം തകരുന്നത്. കഴിഞ്ഞമാസം അവസാനമാണ് ഈ വിമാനങ്ങൾ യുക്രെയ്നു ലഭിച്ചത്. ബെൽജിയം, ഡെന്മാർക്ക്, നെതർലാൻഡ്സ് രാജ്യങ്ങൾ 65 എഫ്-16 വിമാനങ്ങൾ നല്കാമെന്നാണു വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിൽ ആറെണ്ണമാണു കഴിഞ്ഞമാസം യുക്രെയ്നു ലഭിച്ചത്.
ഇതിനിടെ, റഷ്യൻ സേന യുക്രെ യ്നിൽ മിസൈൽ-ഡ്രോൺ ആക്രമണം തുടരുന്നു. വ്യാഴാഴ്ച 74 ഡ്രോണുകളും അഞ്ചു മിസൈലുകളും റഷ്യ തൊടുത്തുവെന്നും ഇതിൽ ഭൂരിഭാഗത്തെയും വെടിവച്ചിട്ടെന്നും യുക്രെയ്ൻ അറിയിച്ചു.
Source link