മുംബൈ: ഇന്ത്യൻ ഓഹരി സൂചികകൾക്ക് വാരാന്ത്യത്തിൽ റിക്കാർഡ് തിളക്കം. മാസത്തിലെ അവസാന വ്യാപാരദിനമായിരുന്ന ഇന്നലെ നേട്ടത്തോടെ വ്യാപാരം തുടങ്ങിയ സെൻസെക്സ് 82,637.03 എന്ന പുതിയ ഉയരം രേഖപ്പെടുത്തി. നിഫ്റ്റി ആദ്യമായി 25,268.35 പോയിന്റ് എന്ന ഉയരം കണ്ടു. വ്യാപാരാന്ത്യം നേട്ടം കൈവിട്ടെങ്കിലും സെൻസെക്സ് 82,365.77ലും നിഫ്റ്റി 25,235.90ലും ക്ലോസ് ചെയ്തു. രണ്ട് സൂചികകൾക്കും ഇത് റിക്കാർഡ് കോസിംഗ് ആയിരുന്നു. പ്രതിമാസ സ്കെയിലിൽ രണ്ട് സൂചികകളും തുടർച്ചയായ മൂന്നാം മാസവും ഉയർന്നു. നിഫ്റ്റി കഴിഞ്ഞ 11 ദിവസമായി നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. 17 വർഷത്തിനിടെ നിഫ്റ്റി ഇത്രയും ദിവസം നേട്ടം നിലനിർത്തുന്നത് ഇതാദ്യമായാണ്.
സെപ്റ്റംബറിൽ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രഖ്യാപനം വിപണിക്ക് കരുത്തായി. ആഭ്യന്തര നിക്ഷേപകരിൽനിന്നും വൻതോതിൽ വിപണിയിലേക്ക് പണമൊഴുകിയതും ഓഹരി വിപണിയുടെ ഉയർച്ചയ്ക്കു കാരണമായി. സെൻസെക്സിലെ 30ൽ 20 ഓഹരികളും നേട്ടത്തിലായിരുന്നു. ബജാജ് ഫിനാൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഭാരതി എയർടെൽ, എൻടിപിസി എന്നിവയാണ് സെൻസെക്സിന് കരുത്തേകിയത്. നിഫ്റ്റിയിലെ 41 ഓഹരികളം നേട്ടം വരിച്ചു.

Source link