‘ആ നടൻ ജയസൂര്യ അല്ല, പല താരങ്ങളുടെ പേരുകളും ഉയർന്നു കേൾക്കുന്നു’; തുറന്നുപറഞ്ഞ് സോണിയ മൽഹാർ

കൊച്ചി: യുവനടനെതിരായി ഉന്നയിച്ച ഗുരുതര ആരോപണങ്ങളിൽ വ്യക്തത വരുത്തി നടി സോണിയ മൽഹാർ. താൻ ആരോപണം ഉന്നയിച്ച നടൻ ജയസൂര്യ അല്ലെന്ന് സോണിയ പറഞ്ഞു. സോണിയയുടെ ആരോപണം പുറത്തുവന്നതിന് പിന്നാലെ ആ നടൻ ജയസൂര്യയാണെന്ന തരത്തിൽ പ്രചരണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് വ്യക്തത വരുത്താൻ സോണിയ തയ്യാറായത്.
പ്രമുഖരുടെ മുഖംമൂടി അഴിക്കാൻ വേണ്ടിയാണ് വെളിപ്പെടുത്തൽ നടത്തിയതെന്നും നിയമപരമായ നടപടികൾ ഈ വിഷയത്തിൽ ഇനി വരികയാണെങ്കിൽ അന്വേഷണ സംഘത്തിന് മുന്നിൽ ആ പേര് വെളിപ്പെടുത്തുമെന്ന് നടി പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ഗുരുതരമായ ആരോപണത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
‘താൻ നടത്തിയ ആരോപണത്തിന് പിന്നാലെ പല താരങ്ങളുടെ പേരുകൾ സോഷ്യൽ മീഡിയയിൽ ഉയർന്നു കേട്ടിരുന്നു. ലാലേട്ടൻ,ദുൽഖർ സൽമാൻ, ജയസൂര്യ അടക്കം പലരുടെയും പേരുകൾ പറഞ്ഞു. ഇതൊക്കെ കേൾക്കുമ്പോൾ ഭയങ്കരമായ വിഷമമുണ്ട്. അവരുടെ വീട്ടുകാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടിൽ നമുക്കൊന്നും ചെയ്യാനില്ല. പൊതുജനങ്ങൾ ചില ഉഹാപോഹങ്ങൾ സൃഷ്ടിക്കും.
‘ദയവ് ചെയ്ത ജയസൂര്യയടക്കമുള്ള ആളുകളുടെ പേര് ബന്ധപ്പെടുത്തി വാർത്ത പ്രചരിപ്പിക്കരുത്. എന്റെ വെളിപ്പെടുത്തലിൽ ഏതെങ്കിലും നടന് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ അവർ പരാതി കൊടുക്കുക. അപ്പോൾ ഞാൻ അതിന് മറുപടി നൽകാം. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ ചോദിച്ചാൽ ഞാൻ തീർച്ചയായും എന്നെ ഉപദ്രവിച്ച ആളുടെ പേര് പറയും. ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ പെണ്ണായി ജീവിച്ചിട്ട് കാര്യമില്ല. അത്രത്തോളം വൃത്തികേടുകളല്ലേ എല്ലാവരും കാണിച്ചുകൂട്ടുന്നത്. ആർക്കെങ്കിലും ഇതുമൂലം ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ സഹിക്കുക. ഒരുപാട് പെൺകുട്ടികളുടെ കണ്ണുനീർ ഇൻഡസ്ട്രീയിൽ വീണിട്ടിട്ടുണ്ട്’- സോണിയ പറഞ്ഞു.
Source link