CINEMA

തമാശ പോലും സൂക്ഷിച്ചു പറയണം: അസീസ് നെടുമങ്ങാട്

തമാശ പോലും സൂക്ഷിച്ചു പറയണം: അസീസ് നെടുമങ്ങാട് | Azees Nedumangadu Movie

തമാശ പോലും സൂക്ഷിച്ചു പറയണം: അസീസ് നെടുമങ്ങാട്

മനോരമ ലേഖകൻ

Published: August 30 , 2024 01:55 PM IST

1 minute Read

അസീസ് നെടുമങ്ങാട്

തമാശ പറയുന്നതിലടക്കം മാറ്റങ്ങള്‍ പ്രകടമാണെന്ന് നടന്‍ അസീസ് നെടുമങ്ങാട്. ഒരാളുടെ വീഴ്ചയാണ് മറ്റൊരാളുടെ തമാശ. കാലം മാറിയപ്പോള്‍ ജനങ്ങള്‍ പ്രതികരിക്കാറുണ്ടെന്നും. സമൂഹമാധ്യമങ്ങളിലൂടെ അവ പുറത്ത് വരുന്നുണ്ടെന്നും അദ്ദേഹം മനോരമന്യൂസ് കോണ്‍ക്ലേവില്‍ പറഞ്ഞു. നിറത്തിലിന്‍റെ പേരിലും മറ്റ് ശാരീരിക അവസ്ഥകളെയും പരിഹസിക്കുന്ന തമാശകള്‍ ഇന്ന് കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തമാശ പറയുന്നതില്‍ പേടി ഉണ്ടായിട്ടുണ്ടെന്നും മുന്‍പ് ഇരുന്ന് ചിരിച്ച് കൊടുത്തിട്ടുള്ള തമാശകള്‍ പോലും ഇന്ന് ശ്രദ്ധിച്ച് സൂക്ഷിച്ച മാത്രമെ പറയുകയുള്ളൂവെന്നും താരം വ്യക്തമാക്കി.

കാനില്‍ തിളങ്ങിയ ‘ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ അനുഭവങ്ങളും അദ്ദേഹം പങ്കുവച്ചു. ഒരു സീന്‍പോലും എടുക്കാത്ത ദിവസങ്ങള്‍ ഷൂട്ടിങിനിടയില്‍ ഉണ്ടായിട്ടുണ്ടെന്നും ഭാഷ തുടക്കത്തില്‍ ഒരു പരിമിതിയായിരുന്നുവെന്നും അസീസ് നെടുമങ്ങാട് പറഞ്ഞു. 

ജിയോ ബില്ലടയ്ക്കുന്നതിനായി കസ്റ്റമര്‍ കെയറില്‍ നിന്നും മാത്രമാണ് ഹിന്ദിയില്‍ വിളി വരുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിനായി പായലിന്‍റെ ടീമില്‍ നിന്ന് വിളി വന്നപ്പോള്‍ കസ്റ്റമര്‍ കെയറില്‍ നിന്നാണെന്നാണ് കരുതിയതെന്നും താരം വെളിപ്പെടുത്തി.

English Summary:
“Humor Has Changed”: Azees Nedumangadu on Comedy’s Evolution & Social Media’s Impact

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews 7fdu6n56332hs5g5ad3kogord5 mo-entertainment-movie-azeesnedumangad f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-news-common-manorama-news-conclave-2024


Source link

Related Articles

Back to top button