KERALAMLATEST NEWS

മോളെ നിനക്ക് നൊന്തില്ലല്ലോ, കൈ വേദനിച്ചോ? അദ്ദേഹം ഭര്‍ത്താവിന്റെ സുഹൃത്ത്, റിയാസ് ഖാനെ കുറിച്ച് ശിവാനി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ നിരവധി നടിമാര്‍ സിനിമാ മേഖലയിലെ ലൈംഗിക ചൂഷണത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്ത് വന്നിരുന്നു. നടന്‍മാരായ സിദ്ദിഖ്, മണിയന്‍പിള്ള രാജു, ഇടവേള ബാബു, ജയസൂര്യ, മുകേഷ്, റിയാസ് ഖാന്‍ തുടങ്ങിയവര്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നത്. നടി രേവതി സമ്പത്ത് ആണ് റിയാസ് ഖാനെതിരെ ആരോപണവുമായി രംഗത്ത് വന്നത്. ഫോണില്‍ വിളിച്ച് ലൈംഗിക ബന്ധത്തിന് താത്പര്യമുണ്ടോയെന്ന് ചോദിച്ചുവെന്നും താത്പര്യമുള്ളവരുണ്ടെങ്കില്‍ അറിയിക്കണമെന്നും പറഞ്ഞുവെന്നായിരുന്നു വെളിപ്പെടുത്തല്‍.

റിയാസ് ഖാനെ കുറിച്ചുള്ള അഭിപ്രായം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് നടി ശിവാനി ഭായ്. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ശിവാനിയുടെ വെളിപ്പെടുത്തല്‍. തന്റെ അനുഭവത്തില്‍ റിയാസ് ഖാന്‍ വളരെ നല്ല വ്യക്തിയാണെന്നും ഭര്‍ത്താവിന്റെ അടുത്ത സുഹൃത്തുമാണെന്നും ശിവാനി പറയുന്നു. നടി രേവതി സമ്പത്തിന്റെ ആരോപണത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ തനിക്ക് അത്രയും മലയാളം അറിയാമെന്ന് കരുതുന്നുണ്ടോ മോളെ എന്നാണ് റിയാസ് ഖാന്‍ ചോദിച്ചതെന്നും ശിവാനി കൂട്ടിച്ചേര്‍ത്തു.

സിനിമ മേഖലയിലെ എല്ലാവരും മോശക്കാരാണെന്ന് പറയാന്‍ കഴിയില്ലെന്നും മനുഷ്യരില്‍ നല്ലവരും മോശവും ഉണ്ടെന്നും ഒരു ഇന്‍ഡസ്ട്രി മുഴുവനായും മോശമാണെന്ന് പറയാന്‍ പറ്റില്ലെന്നും ശിവാനി പറയുന്നു. ഞങ്ങള്‍ ഒരുപാട് വര്‍ഷമായി അദ്ദേഹത്തെ കാണുന്നതാണ്. പുള്ളിയുടെ രീതിയും എങ്ങനെ സംസാരിക്കും എന്നതൊക്കെ അറിയാം. പുള്ളി ഒരു ഫാമിലി മാന്‍ ആണ്. ഉമ ചേച്ചിയും പിള്ളേരും തന്നെയാണ് അദ്ദേഹത്തിന് ഏറ്റവും വലുത്. ഡിഎന്‍എ എന്ന സിനിമയില്‍ രണ്ട് സീനാണ് ഞാന്‍ ചെയ്തത്.

എത്രത്തോളം ഒരു മനുഷ്യന് കെയര്‍ ചെയ്യാമോ അത്രത്തോളം കെയര്‍ ചെയ്തിട്ടുണ്ട്. ഓരോ ഷോട്ട് കഴിയുമ്പോഴും മോളെ, നിനക്ക് നൊന്തില്ലല്ലോ, കൈ വേദനിച്ചോ എന്ന് ചോദിച്ചിരുന്നെന്നും ശിവാനി വ്യക്തമാക്കി. ഒരാള്‍ മോശമായി സംസാരിച്ചാല്‍ എനിക്ക് തന്റെ പടം വേണ്ട എന്ന് പറയാന്‍ പഠിക്കണം. അവസരം തരാമെന്ന് പറഞ്ഞ് ചിലര്‍ പീഡിപ്പിച്ചു എന്ന വാദത്തെ താന്‍ അംഗീകരിക്കുന്നില്ലെന്നും ശിവാനി പറയുന്നു.


Source link

Related Articles

Back to top button