ടെൽ അവീവ്: അധിനിവേശ വെസ്റ്റ് ബാങ്കിൽ തുടരുന്ന ഓപ്പറേഷനിൽ അഞ്ചു തീവ്രവാദികളെക്കൂടി വധിച്ചതായി ഇസ്രേലി സേന അറിയിച്ചു. തുൽക്കാറം നഗരത്തിൽ അബു ഷൂജ എന്ന മുതിർന്ന കമാൻഡർ കൊല്ലപ്പെട്ടതായി പലസ്തീൻ ഇസ്ലാമിക് ജിഹാദ് തീവ്രവാദസംഘടന സ്ഥിരീകരിച്ചു.
ഇസ്രയേലിലുണ്ടായ ഒട്ടേറെ തീവ്രവാദ ആക്രമണങ്ങളുമായി ഇയാൾക്കു ബന്ധമുണ്ട്. വെസ്റ്റ് ബാങ്കിലെ ഒട്ടേറെ പ്രദേശങ്ങളിൽ ഇസ്രേലി സേന ആരംഭിച്ച റെയ്ഡിൽ ഇതോടെ മരണം 16 ആയി. പത്തുപേർ തങ്ങളുടെ പോരാളികളാണെന്ന് ഹമാസ് സ്ഥിരീകരിച്ചിട്ടുണ്ട്.
Source link