ജോക്കോവിച്ച്, സബലങ്ക മൂന്നാം റൗണ്ടിൽ
ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ വാക്കോവറിലൂടെ ലോക രണ്ടാം നന്പർ സെർബിയയുടെ നൊവാക് ജോക്കോവിച്ച് മൂന്നാം റൗണ്ടിൽ. സെർബിയൻ താരങ്ങൾ ഏറ്റുമുട്ടിയ രണ്ടാം റൗണ്ട് മത്സരത്തിൽ 6-4, 6-4, 2-0ന് ജോക്കോവിച്ച് മുന്നിൽനിൽക്കേ ലാസ് ലോ ജെറി പിന്മാറുകയായിരുന്നു. കാസ്പർ റൂഡ്, ടെയ്ലർ ഫ്രിറ്റ്സ്, ബെൻ ഷെൽട്ടണ്‍, ലോറൻസോ മസേറ്റി എന്നിവർ മൂന്നാം റൗണ്ടിലെത്തി.
വനിതാ സിംഗിൾസിൽ ലോക രണ്ടാം റാങ്ക് താരം ബലാറൂസിന്റെ അരീന സബലങ്ക മൂന്നാം റൗണ്ടിൽ. രണ്ടാം റൗണ്ടിൽ സബലങ്ക 6-3, 6-1ന് ലൂസിയ ബ്രൊണ്സെറ്റിയെ തോൽപ്പിച്ചു. കൊക്കോ ഗൗഫ്, ക്വിൻവെൻ ഷെംങ് മൂന്നാം റൗണ്ടിലെത്തി. എട്ടാം സീഡ് ബാർബെറ ക്രെജിക്കോവയെ റൊമാനിയയുടെ എലിന ഗബ്രിയേല റൂസ് 6-4, 7-5ന് അട്ടിമറിച്ചു.
Source link