KERALAMLATEST NEWS

‘അന്ന് ആ നടിയെ രക്ഷിച്ചത് ഞാനാണ്, അയാളെ ഇറക്കിവിട്ട് ഗസ്റ്റ് ഹൗസ് മുഴുവൻ ലോക്ക് ചെയ്‌തു; പവർ ഗ്രൂപ്പിൽ മോഹൻലാലും മമ്മൂട്ടിയും’

തിരുവനന്തപുരം: ഹേമ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കെ വെളിപ്പെടുത്തലുമായി നടി ഷക്കീല. നടി രൂപശ്രീയുടെ വാതിലിൽ മുട്ടുന്നത് നേരിട്ടുകണ്ടിട്ടുണ്ടെന്നും അവരെ രക്ഷിച്ചത് താനാണെന്നും ഷക്കീല തുറന്നുപറഞ്ഞു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

‘ഒരു സിനിമ, പേരറിയില്ല. ആ സിനിമയിൽ കലാഭവൻ മണി ഉണ്ടായിരുന്നു. ഒരു വീട്ടുജോലിക്കാരിയുടെ വേഷത്തിലാണ് ഞാൻ അഭിനയിക്കുന്നത്. രൂപശ്രീയായിരുന്നു നായിക. അവളുടെ ഓപ്പോസിറ്റ് മുറിയിലായിരുന്നു ഞാൻ. അവർ എന്റെയടുത്ത് ഒരു ഹായ് പോലും പറയില്ല. ഞാനും എന്റെ അനിയനും മേക്കപ്പ് മാനുമൊക്കെ ചീട്ടുകളിക്കുകയായിരുന്നു, രാത്രി. പന്ത്രണ്ട്, പന്ത്രണ്ടരയായപ്പോൾ ആരോ വാതിലിന് മുട്ടുന്നു, എടീ വെളിയിൽ വാടി എന്നും പറഞ്ഞാണ് മുട്ടുന്നത്. ഞങ്ങൾ വാതിൽ തുറന്നു. രൂപശ്രീയുടെ വാതിലിലാണ് മുട്ടുന്നത്.

ഞാൻ അയാളോട് പോകാൻ പറഞ്ഞു. നീ ആരാടി, നീ ഇതിൽ വരരുതെന്ന് അയാൾ. അവസാനം ദേഷ്യത്തിൽ അയാൾ പോയി. ഞങ്ങൾ ഗസ്റ്റ് ഹൗസ് മുഴുവൻ ലോക്ക് ചെയ്തു.

അമേരിക്കൻ അച്ചായൻ എന്നൊരാൾ അവിടെ ഉണ്ടായിരുന്നു. നല്ലൊരു അങ്കിൽ. ഞാൻ അച്ചായനോട് അതിരാവിലെ ഈ കുട്ടിയെ ഇവിടെ നിന്ന് രക്ഷിക്കണമെന്ന് പറഞ്ഞു. ഞങ്ങൾ ആ കുട്ടിയെ റെയിൽവേ സ്‌റ്റേഷനിൽ വിട്ടു. ഈ കുട്ടിയുടെ ഭാഗം ഷൂട്ടിംഗ് കഴിഞ്ഞതാണ്. അതുകൊണ്ടാണ് അവർ ഇവളെ ശല്യം ചെയ്തത്.

നടിമാരായ രേഷ്മയേയും മറിയയേയും ചൂഷണം ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെന്നും ഷക്കീല വെളിപ്പെടുത്തി. അന്നും താനായിരുന്നു രക്ഷിച്ചത്. അതേസമയം, മീടു ആരോപണങ്ങളോട് വിയോജിപ്പുണ്ടെന്നും അവർ വ്യക്തമാക്കി. അപ്പോൾ തന്നെ ചെരിപ്പെടുത്ത് അടിക്കുകയാണ് വേണ്ടതെന്ന് നടി കൂട്ടിച്ചേർത്തു.

എല്ലാ ഭാഷയിലും ഇത്തരത്തിലുള്ള ചൂഷണങ്ങൾ നടക്കുന്നുണ്ട്. മലയാള സിനിമയിൽ അന്നും ഇന്നും പവർ ഗ്രൂപ്പുണ്ട്. ‘അവർ തന്നെയാണ് ഇപ്പോഴും സിനിമ ഭരിക്കുന്നത്. മോഹൻലാലും മമ്മൂട്ടിയും അല്ലാതെ വേറെ ആരാണ് പവർ ഗ്രൂപ്പ്. മുകേഷ് ഉണ്ട്, അവർ ഉണ്ട് ഇവർ ഉണ്ട് എല്ലാവരും ഉണ്ട്. പക്ഷേ മെയിൻ മോഹൻലാലും മമ്മൂട്ടിയുമാണ്.’- ഷക്കീല പറഞ്ഞു.


Source link

Related Articles

Back to top button