അംബാനിയെ കടത്തിവെട്ടി അദാനി ഇന്ത്യയിലെ ഏറ്റവും സന്പന്നൻ
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും സന്പന്നൻ എന്ന നേട്ടം വീണ്ടും സ്വന്തമാക്കി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. രാജ്യാന്തര നിക്ഷേപ മാഗസിനായ ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റിലാണ് 11.6 ലക്ഷം കോടി രൂപ ആസ്തിയുമായി ഗൗതം അദാനിയും കുടുംബവും ഒന്നാം സ്ഥാനത്തേക്ക് കയറിയത്. 2024 ജൂലൈ 31 വരെയുള്ള കണക്കുകൾ പ്രകാരമാണ് ഹുറൂണ്‍ പട്ടിക തയാറാക്കിയത്. 10.14 ലക്ഷം കോടി രൂപ ആസ്തിയുമായി മുകേഷ് അംബാനിയും കുടുംബവും രണ്ടാമതാണ്. 3.14 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി എച്ച്സിഎൽ ടെക്നോളജീസിന്റെ ശിവ് നാടാരും കുടുംബവും മൂന്നാം സ്ഥാനത്തുണ്ട്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി സൈറസ് എസ്. പൂനാവാലയും കുടുംബവുമാണ് 2.89 ലക്ഷം കോടിയുമായി നാലാംസ്ഥാനത്തുള്ളത്. സണ്‍ ഫാർമ മേധാവി ദിലീപ് സാങ്വി (2.49 ലക്ഷം കോടി രൂപ), ആദിത്യ ബിർല ഗ്രൂപ്പ് മേധാവി കുമാർ മംഗളം ബിർലയും കുടുംബവും (2.35 ലക്ഷം കോടി രൂപ), ഹിന്ദുജ ഗ്രൂപ്പിലെ ഗോപിചന്ദ് ഹിന്ദുജയും കുടുംബവും (1.92 ലക്ഷം കോടി രൂപ), അവന്യു സൂപ്പർമാർട്ട് സാരഥി രാധാകിഷൻ ധമാനിയും കുടുംബവും (1.90 ലക്ഷം കോടി രൂപ), വിപ്രോ മേധാവി അസിം പ്രേംജിയും കുടുംബവും (1.90 ലക്ഷം കോടി രൂപ), ബജാജ് ഗ്രൂപ്പിലെ നിരജ് ബജാജും കുടുംബവും (1.62 ലക്ഷം കോടി രൂപ) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് കോടീശ്വരന്മാർ. അദാനി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 1,021,600 കോടി രൂപ കൂട്ടിച്ചേർത്താണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. അദാനി ഗ്രൂപ്പിന്റെ എല്ലാ കന്പനികളുടെയും ഓഹരിവിലയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ഗണ്യമായ വർധനവാണ് കണ്ടത്. അദാനി പോർട്ട്സ് മാത്രം രേഖപ്പെടുത്തിയത് 98 ശതമാനം വർധനയാണ്. അദാനി എനർജി, അദാനി ഗ്യാസ്, അദാനി ട്രാൻസ്മിഷൻ, അദാനി പവർ തുടങ്ങിയ എനർജി സെക്ടർ ഓഹരികളിൽ ശരാശരി 76 ശതമാനവും വളർച്ചയുണ്ടായി.
മലയാളികളിൽ വീണ്ടും യൂസഫലി മലയാളി വ്യവസായികളിൽ ഏറ്റവും ധനികൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ്. 55.000 കോടി രൂപ ആസ്തിയുള്ള യൂസഫലി ഇന്ത്യൻ കോടീശ്വരൻമാരുടെ പട്ടികയിൽ 40-ാം സ്ഥാനത്താണ്. 42,000 കോടി രൂപ ആസ്തിയുള്ള ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസാണ് മലയാളികളിൽ സന്പത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്തുള്ളത്. 38,500 കോടിയുടെ ആസ്തിയുള്ള ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ മൂന്നാം സ്ഥാനത്തും കല്യാണ്‍ സിൽക്സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ (37,000 കോടി) നാലാം സ്ഥാനത്തുമാണ്. 31,500 കോടിയുടെ സന്പത്തുള്ള ദുബൈ ജെംസ് എജുക്കേഷൻ ഗ്രൂപ്പിന്റെ ഉടമ സണ്ണി വർക്കിയും പട്ടികയിൽ മുൻ നിരയിലുണ്ട്. സന്പന്നരായ ഇന്ത്യക്കാരുടെ പട്ടികയിൽ ജോയ് ആലുക്കാസ് 55-ാം സ്ഥാനത്തും ക്രിസ് ഗോപാലകൃഷ്ണനും കുടുംബവും 62-ാം സ്ഥാനത്തും ടി.എസ്. കല്യാണ രാമൻ 65-ാം സ്ഥാനത്തും സണ്ണി വർക്കി 85-ാം സ്ഥാനത്തുമാണ്. 1,000 കോടിയിലധികം ആസ്തിയുള്ള 1,539 വ്യക്തികളാണ് ഇന്ത്യയിലുള്ളത്. ആദ്യമായാണ് ഇത്രയേറെ വ്യക്തികൾ പട്ടികയിൽ ഇടം പിടിക്കുന്നത്. കോടിത്തിളക്കത്തിൽ താരങ്ങളും സിനിമാ മേഖലയിൽനിന്നുമുണ്ട് 1,000 കോടിയുള്ള തിളക്കമുള്ള താരങ്ങൾ. ഹുറൂണ്‍ റിച്ച് ലിസ്റ്റിൽ ഇടം പിടിച്ചവരിൽ അഞ്ചു പേരാണ് പ്രമുഖരായ ചലചിത്ര പ്രവർത്തകരുള്ളത്. ഒന്നാം സ്ഥാനം റെഡ് ചില്ലീസ് എന്റർടൈൻമെന്റ്സിന് നേതൃത്വം നൽകുന്ന ഷാരൂഖ് ഖാനാണ്. 7,300 കോടി രൂപയാണ് ആസ്തി. ജുഹി ചൗള (നൈറ്റ് റൈഡേഴ്സ് സ്പോർട്സ്-4,600 കോടി), ഋത്വിക് റോഷൻ (എച്ച്ആർഎക്സ്-2,000 കോടി), അമിതാബ് ബച്ചൻ (1,600 കോടി), കരണ്‍ യാഷ് ജോഹർ (1,400 കോടി) എന്നിവരാണ് താരങ്ങളിൽ മുൻ നിരയിൽ.

Source link