KERALAMLATEST NEWS

പീഡനക്കേസിൽ മുകേഷിന് ആശ്വാസം, അഞ്ചുദിവസത്തേക്ക് അറസ്റ്റ് തടഞ്ഞ് കോടതി

കൊച്ചി: പീഡനക്കേസിൽ മുകേഷ് എംഎൽഎയ്ക്ക് ആശ്വാസം. അഞ്ചുദിവസത്തേക്ക് മുകേഷിനെ അറസ്റ്റുചെയ്യുന്നത് എറണാകുളം ജില്ലാ സെഷൻസ് കോടതി തടഞ്ഞു. അറസ്റ്റ് തടയണമെന്ന് മുകേഷിന്റെ ഹർജിയിലാണ് നടപടി. മുൻകൂർ ജാമ്യാപേക്ഷയിൽ അടുത്തമാസം മൂന്നിന് വിശദമായ വാദം കേൾക്കുമെന്നും കോടതി അറിയിച്ചു.

ഇന്ന് ഉച്ചയ്ക്കാണ് അഭിഭാഷകൻ മുഖേന കോടതിയിൽ മുകേഷ് ഹർജി നൽകിയത്. മുൻകൂർ ജാമ്യാപേക്ഷയിൽ വിശദവാദം കേൾക്കുന്നതിനായി തന്റെ അറസ്റ്റ് തടയണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. ഇതുപരിഗണിച്ചുകൊണ്ടാണ് കോടതി അറസ്റ്റ് തടഞ്ഞത്. അറസ്റ്റ് ഉൾപ്പടെയുള്ള കടുത്ത നപടികളിലേക്ക് പൊലീസ് കടന്നേക്കുമെന്ന് മുകേഷ് ഉൾപ്പടെയുള്ളവർക്ക് ആശങ്കയുണ്ടായിരുന്നു.

നേരത്തേ പീഡന പരാതിയിൽ മുഖ്യമന്ത്രി പിണറായി വിജയന് മുകേഷ് വിശദീകരണം നൽകിയിരുന്നു. ആരോപണം ശരിയല്ലെന്നും പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്നും മുകേഷ് പറഞ്ഞു. നടി അയച്ച വാട്‌സാപ്പ് സന്ദേശങ്ങൾ കെെവശം ഉണ്ടെന്നും മുകേഷ് മുഖ്യമന്ത്രിയെ അറിയിച്ചു. ഇന്നലെയാണ് മുകേഷ് മുഖ്യമന്ത്രിയ്ക്ക് വിശദീകരണം നൽകിയത്. രാജിയ്‌ക്കായി പ്രതിപക്ഷമുൾപ്പെടെ പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ് വിശദീകരണം നൽകിയത്.

അതേസമയം,​ മുകേഷിന്റെ രാജി ആവശ്യപ്പെട്ട് ഇടതുമുന്നണിയിലെ പ്രധാന കക്ഷിയായ സിപിഐ ഇതിനകം തന്നെ പരസ്യമായി രംഗത്തെത്തിക്കഴിഞ്ഞു. മുകേഷ് സ്ഥാനം രാജിവയ്ക്കണമെന്ന് കെ അജിത ആവശ്യപ്പെട്ടു. സിപിഐ നേതാവ് ആനിരാജയും മുകേഷിനെതിരേ പരസ്യമായി രംഗത്തെത്തിയിരുന്നു. എഴുത്തുകാരി സാറാ ജോസഫിന്റെ നേതൃത്വത്തിൽ 100 സ്ത്രീപക്ഷചിന്തകർ ഒപ്പിട്ട് പ്രസ്താവനയിറക്കിയിറക്കുകയും ചെയ്തിരുന്നു.


Source link

Related Articles

Back to top button