ASTROLOGY

പ്രദോഷങ്ങളിൽ പ്രധാനം ശനിപ്രദോഷം; അറിഞ്ഞ് അനുഷ്ഠിച്ചാല്‍ ഫലങ്ങളേറെ

പ്രദോഷങ്ങളിൽ പ്രധാനം ശനിപ്രദോഷം – Shani Pradosham | ജ്യോതിഷം | Astrology | Manorama Online

പ്രദോഷങ്ങളിൽ പ്രധാനം ശനിപ്രദോഷം; അറിഞ്ഞ് അനുഷ്ഠിച്ചാല്‍ ഫലങ്ങളേറെ

ഗൗരി

Published: August 29 , 2024 04:48 PM IST

1 minute Read

സാധാരണ പ്രദോഷവ്രതം അനുഷ്ഠിക്കുന്നതിനേക്കാള്‍ ഇരട്ടിഫലം നൽകുന്നതാണ് ശനിപ്രദോഷം.

Image Credit : B Creativezz / Shutterstock

മഹാദേവന് ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് പ്രദോഷദിനം. ദോഷത്തെ ഇല്ലാതാക്കുക എന്നാണ് പ്രദോഷം കൊണ്ട് അർഥമാക്കുന്നത്. അന്നേദിവസം ഭക്തിയോടെ വ്രതം അനുഷ്ഠിച്ചാൽ സന്താനസൗഭാഗ്യം, ദാരിദ്ര്യദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, സത്കീർത്തി എന്നിവയെല്ലാമാണ് ഫലം. വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ അന്നേദിവസം ശിവക്ഷേത്രദർശനം നടത്തി ശക്തിയാൽ കഴിയുന്ന വഴിപാടുകൾ നടത്തുന്നത് അതിവിശിഷ്ടമാണ്. സാധാരണ പ്രദോഷവ്രതം അനുഷ്ഠിക്കുന്നതിനേക്കാള്‍ ഇരട്ടിഫലം നൽകുന്നതാണ് ശനിപ്രദോഷം. ഈ ദിനത്തിൽ ശിവ ക്ഷേത്രദർശനം നടത്തി പ്രദോഷപൂജയിൽ പങ്കെടുത്താൽ അഞ്ചു വർഷം ശിവക്ഷേത്ര ദർശനം നടത്തിയ ഫലം സിദ്ധിക്കുമെന്നാണ് പറയപ്പെടുന്നത്.

കറുത്തപക്ഷത്തിലും വെളുത്തപക്ഷത്തിലുമായി ഒരു മാസം രണ്ട് പ്രദോഷം ഉണ്ട്. രണ്ട് പ്രദോഷത്തിലും ഭക്തർ വ്രതം അനുഷ്ഠിക്കാറുണ്ട്. കറുത്തപക്ഷത്തിലെ പ്രദോഷവ്രതം മാത്രം അനുഷ്ഠിക്കുന്നവരുമുണ്ട്. ഓഗസ്റ്റ് 31 ശനിയാഴ്ച വരുന്നതു കറുത്തപക്ഷത്തിലെ ശനിപ്രദോഷമാണ്. പുണ്യപ്രവർത്തികൾക്ക് ഏറ്റവും ഉത്തമമായ ദിനമാണിത്.

‘സന്തതിക്കും യശസ്സിനും ധനത്തിനും സന്തതം ശോഭനം പ്രദോഷികം വ്രതം’ എന്നാണു ശിവപുരാണത്തിൽ പറയുന്നത്. ശിവപാർ‌വതിമാർ‌ ഏറ്റവും പ്രസന്നരായിരിക്കുന്ന പ്രദോഷസന്ധ്യയിൽ ശിവഭജനം നടത്തുന്നതും കൂവളത്തില കൊണ്ട് അർച്ചന നടത്തുന്നതും മൂലം സന്താനലാഭം, ആയുരാരോഗ്യം, സന്തുഷ്ട കുടുംബജീവിതം എന്നിവ സ്വായത്തമാക്കാം.

English Summary:
Shani Pradosham: Double the Blessings, Double the Auspiciousness

30fc1d2hfjh5vdns5f4k730mkn-list mo-astrology-pradosham 5b8aiq3kjaadoug2nb51efq2c4 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-vratham mo-astrology-astrology-news mo-astrology-shanipradosham mo-astrology-rituals


Source link

Related Articles

Back to top button