CINEMA

‘കൂലി’യിൽ കുട്ടേട്ടൻ; സൗബിൻ ഷാഹിർ ഇനി രജനിക്കൊപ്പം

‘കൂലി’യിൽ കുട്ടേട്ടൻ; സൗബിൻ ഷാഹിർ ഇനി രജനിക്കൊപ്പം | Soubin Shahir Coolie

‘കൂലി’യിൽ കുട്ടേട്ടൻ; സൗബിൻ ഷാഹിർ ഇനി രജനിക്കൊപ്പം

മനോരമ ലേഖകൻ

Published: August 29 , 2024 08:30 AM IST

1 minute Read

സൗബിനും കുടുംബവും രജനികാന്തിനൊപ്പം

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’യിൽ സൗബിൻ ഷാഹിറും. ദയാൽ എന്ന കഥാപാത്രത്തെയാണ് സൗബിൻ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തിറക്കി. 

സി​ഗരറ്റ് കടിച്ചുപിടിച്ച് കയ്യിലെ സ്വർണവാച്ചിലേക്ക് രൂക്ഷമായി നോക്കുന്ന സൗബിനെയാണ് പോസ്റ്ററിൽ കാണാനാവുക. സൗബിനെ കൂലിയിലേക്ക് സ്വാ​ഗതം ചെയ്തുകൊണ്ട് ലോകേഷ് കനകരാജും ക്യാരക്റ്റർ പോസ്റ്റർ പങ്കുവച്ചു.

‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയിലെ കുട്ടേട്ടൻ എന്ന കഥാപാത്രത്തിലൂടെ തമിഴ് ആരാധകർക്കിടയിൽ സൗബിൻ ഷാഹിർ ശ്രദ്ധനേടിയിരുന്നു. ഇതേ തുടർന്ന് വെട്രിമാരന്റേത് ഉൾപ്പടെ നിരവധി സംവിധായകരിൽ നിന്നാണ് സൗബിന് ഓഫറുകൾ വരുന്നത്.

നേരത്തെ ‘കൂലി’ സിനിമയ്ക്കു വേണ്ടി ഫഹദിനെയും ലോകേഷ് സമീപിച്ചതായാണ് റിപ്പോർട്ട്. സണ്‍ പിക്‌ചേഴ്‌സാണ് നിര്‍മാണം. അനിരുദ്ധാണ് സംഗീതസംവിധാനം. ലോകേഷ് കനകരാജ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ അന്‍പറിവ് ടീം സംഘട്ടനസംവിധാനമൊരുക്കുന്നു.

English Summary:
Soubin Shahir signs Rajinikanth’s ‘Coolie’

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-kollywoodnews mo-entertainment-movie-soubinshahir mo-entertainment-movie-rajinikanth mo-entertainment-movie-lokeshkanakaraj f3uk329jlig71d4nk9o6qq7b4-list 2dm9t823fhf5ln0v8ctu149l45


Source link

Related Articles

Back to top button