KERALAMLATEST NEWS

ഓട്ടിസം ബാധിതർക്ക് മെഡി. പ്രവേശനം: പരിശോധിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : ഓട്ടിസവും മാനസിക വെല്ലുവിളി നേരിടുന്നവർക്കും എം.ബി.ബി.എസ് പ്രവേശനത്തിന് ക്വാട്ട നിശ്ചയിക്കണമെന്ന ആവശ്യത്തിൽ സുപ്രീംകോടതി ഇടപെടൽ. നാഷണൽ മെഡിക്കൽ കൗൺസിൽ രൂപീകരിച്ച വിദഗ്ദ്ധസമിതി ഇക്കാര്യത്തിൽ സമഗ്രപരിശോധന നടത്തണമെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. കേന്ദ്രസർക്കാർ മാർഗരേഖ അടക്കം പരിശോധിച്ച് എട്ടാഴ്ച്ചയ്‌ക്കകം നാഷണൽ മെഡിക്കൽ കൗൺസിൽ സത്യവാങ്മൂലം സമർപ്പിക്കണം. മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാ‌ർത്ഥിയുടെ ഹർജിയാണ് കോടതി പരിഗണിച്ചത്.


Source link

Related Articles

Back to top button