WORLD

‘മരിച്ചതിന് തുല്യമായി ജീവിക്കുന്നതിനേക്കാള്‍ നല്ലത് മരണം’; മാധ്യമപ്രവര്‍ത്തകയുടെ മൃതദേഹം തടാകത്തില്‍


ധാക്ക: ബംഗ്ലാദേശില്‍ മാധ്യമപ്രവര്‍ത്തകയെ മരിച്ചനിലയില്‍ കണ്ടെത്തി. തലസ്ഥാനമായ ധാക്കയിലെ ഹതിര്‍ജീല്‍ തടാകത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ടെലിവിഷന്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകയായ സാറാ രഹനുമ (32) ആണ് മരിച്ചത്. ബംഗ്ലാദേശിലെ പ്രമുഖ ടെലിവിഷന്‍ ചാനലായ ഗസി ടി.വിയിലെ മാധ്യമപ്രവര്‍ത്തകയാണ് സാറാ രഹനുമ. സാഗര്‍ എന്നയാളാണ് മൃതദേഹം കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നേരത്തേ തന്നെ മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.


Source link

Related Articles

Back to top button