ധാക്ക: ബംഗ്ലാദേശിൽ മാധ്യമപ്രവർത്തകയെ തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ഗാസി ടിവി ചാനലിൽ എഡിറ്ററായ സാറ രഹ്നുമായുടെ (32) മൃതദേഹം ധാക്കയിലെ തടാകത്തിലാണു കണ്ടെത്തിയത്. ബംഗ്ലാദേശിൽ അഭിപ്രായസ്വാതന്ത്ര്യത്തിനു നേർക്കു നടക്കുന്ന ആക്രമണത്തിന്റെ ഉദാഹരണമാണ് മാധ്യമപ്രവർത്തകയുടെ മരണമെന്ന് പലായനം ചെയ്ത മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ മകൻ സജീബ് വാസെദ് സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു. മതേതര നിലപാടുകൾ പുലർത്തുന്ന ഗാസി ടിവിയുടെ ഉടമസ്ഥൻ ഗുലാം ദസ്തഗീർ ഗാസിയെ അടുത്തിടെ അറസ്റ്റ് ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Source link