SPORTS
സിആർ7 899*
റിയാദ്: സൗദി പ്രോ ലീഗിൽ അൽ നസർ എഫ്സിയുടെ പോർച്ചുഗൽ ഇതിഹാസമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മിന്നും ഫ്രീകിക്ക് ഗോൾ. ഇതോടെ കരിയറിൽ റൊണാൾഡോയുടെ ഗോൾ സന്പാദ്യം 899ൽ എത്തി. അൽ ഫയ്ഹയ്ക്കെതിരായ മത്സരത്തിൽ ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു (45+10’) സിആർ7ന്റെ മിന്നും ഫ്രീകിക്ക് ഗോൾ. മത്സരത്തിൽ 4-1ന് അൽ നസർ ജയം സ്വന്തമാക്കി. അൽ നസറിനായി ആൻഡേഴ്സണ് ടാലിസ്ക (5’, 90+5’) ഇരട്ടഗോൾ സ്വന്തമാക്കി. മാഴ്സെലൊ ബ്രൊസോവിച്ചായിരുന്നു (85’) മറ്റൊരു ഗോൾ നേട്ടക്കാരൻ.
Source link