CINEMA

'മുതിർന്നവർക്ക് ആദരം നൽകും പക്ഷേ, പറയാനുള്ളത് മുഖത്തു നോക്കി പറയും'; പൃഥ്വിരാജിനെ പ്രശംസിച്ച് ജഗദീഷ്

‘മുതിർന്നവർക്ക് ആദരം നൽകും പക്ഷേ, പറയാനുള്ളത് മുഖത്തു നോക്കി പറയും’; പൃഥ്വിരാജിനെ പ്രശംസിച്ച് ജഗദീഷ് | Jagadish Praises Prithviraj | Hema Committee Report

‘മുതിർന്നവർക്ക് ആദരം നൽകും പക്ഷേ, പറയാനുള്ളത് മുഖത്തു നോക്കി പറയും’; പൃഥ്വിരാജിനെ പ്രശംസിച്ച് ജഗദീഷ്

മനോരമ ലേഖിക

Published: August 28 , 2024 04:43 PM IST

1 minute Read

നിലപാടുകളിൽ കാർക്കശ്യം സൂക്ഷിക്കുന്ന പൃഥ്വിരാജിനെ പ്രശംസിച്ച് നടൻ ജഗദീഷ്. മനസിലൊന്നു കരുതുകയും പുറമെ വേറൊന്നു കാണിക്കുകയും ചെയ്യുന്ന രീതി പൃഥ്വിരാജിന് ഇല്ല. പുതിയ തലമുറ കണ്ടു പഠിക്കേണ്ട ഗുണമാണ് ഇതെന്ന് ജഗദീഷ് പറഞ്ഞു. ഗുരുവായൂരമ്പലനടയിൽ സിനിമയുടെ വിജയാഘോഷവേളയിലായിരുന്നു ജഗദീഷിന്റെ പരാമർശം. 

ജഗദീഷിന്റെ വാക്കുകൾ: “മുതിർന്നവർക്ക് ഏറ്റവും ആദരം നൽകും. സ്നേഹം നൽകും. അതോടൊപ്പം തന്നെ നിലപാടിന്റെ കാര്യം വരുമ്പോൾ മനസിലൊന്ന്, പുറമെ വേറൊന്ന് എന്ന രീതി പൃഥ്വിരാജിന് ഇല്ല. പൃഥ്വിരാജിന്റെ മനസിലുള്ളത് അദ്ദേഹത്തിന്റെ മുഖത്ത് വായിച്ചെടുക്കാൻ കഴിയും. അത് മഹത്തരമായ ഒരു ഗുണമാണ്. അതു നിലനിറുത്തുക. അതിൽ ഞങ്ങൾക്കെല്ലാവർക്കും അഭിമാനമുണ്ട്. വളരെ ചെറുപ്പക്കാരായ ആളുകളെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞു. നിങ്ങൾക്ക് പൃഥ്വിരാജിൽ പിന്തുടരാൻ കഴിയുന്ന ഒരു ഗുണമാണ് അത്. കർക്കശമായ മനോഭാവം! ഇഷ്ടപ്പെടാത്ത കാര്യമാണെങ്കിൽ ഇതാണ് സംഭവം എന്നു പറയും. അതു കഴിയുമ്പോൾ ‘ചേട്ടാ, സുഖമല്ലേ’ എന്നു ചോദിക്കും. ആ ലൈൻ വളരെ ഇഷ്ടമാണ്.”

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്ന സാഹചര്യത്തിൽ താരസംഘടനയായ ‘അമ്മ’യെ പരസ്യമായി വിമർശിച്ച യുവതാരങ്ങളിലൊരാളാണ് പൃഥ്വിരാജ്. ‘അമ്മ’യുടെ ഭാഗത്തു വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ശക്തമായ ഇടപെടലുകൾ ‘അമ്മ’യുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും പൃഥ്വിരാജ് ആവശ്യപ്പെട്ടു. പദവികളിൽ ഇരിക്കുന്നവർക്കെതിരെ ആരോപണങ്ങളുണ്ടായാൽ അവർ ആ സ്ഥാനങ്ങളിൽനിന്നു മാറി നിൽക്കണമെന്ന് ആദ്യം പറഞ്ഞതും പൃഥ്വിരാജ് ആയിരുന്നു. 

നിയമമനുസരിച്ച്, ഇരകളുടെ പേരുകൾ മാത്രമാണ് സംരക്ഷിപ്പെടേണ്ടതെന്നും ആരോപണവിധേയരുടെ പേരുകൾ പുറത്തുവിടാൻ നിയമവ്യവസ്ഥയിൽ വിലക്കില്ലെന്നും പൃഥ്വിരാജ് പറഞ്ഞത് ഏറെ ചർച്ചയായിരുന്നു. അതിനെ തുടർന്നുള്ള ദിവസങ്ങളിലാണ് ‘അമ്മ’യുടെ ഭരണസമിതിയിൽ കൂട്ടരാജി ഉണ്ടായത്. 

വേട്ടക്കാരുടെ പേര് എന്തിന് റിപ്പോർട്ടിൽ ഒഴിവാക്കിയെന്നും ആരോപിതർ  അഗ്നിശുദ്ധി തെളിയിക്കട്ടെയെന്നുമായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്ന സമയത്ത് ജഗദീഷിന്റെ പ്രതികരണം. വാതിലിൽ മുട്ടിയെന്ന് ഒരാൾ പറഞ്ഞിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കണം. ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് മാറ്റിനിർത്തരുത്. ഒറ്റപ്പെട്ട സംഭവങ്ങളും അന്വേഷിക്കണം. പല തൊഴിലിടത്തും ഇങ്ങനെയില്ലേ എന്ന ചോദ്യം അപ്രസക്തമാണ്. അത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. ഭാവിയിൽ ഈ പ്രശ്നം പരിഹരിക്കാനാണു ശ്രമിക്കേണ്ടതെന്നും ജഗദീഷ് പറഞ്ഞു.

English Summary:
Jagadish praises Prithviraj for his authenticity and courage.

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-amma mo-entertainment-common-malayalammovienews mo-entertainment-movie-jagadish mo-entertainment-movie-prithvirajsukumaran f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 7i2gi9k4cg6asr3rcojaapuehk


Source link

Related Articles

Back to top button