KERALAMLATEST NEWS
വയനാടിന് പിന്തുണ: ക്ഷീര ബോർഡിന് നന്ദി പറഞ്ഞ് മിൽമ
തിരുവനന്തപുരം: ഉരുൾപൊട്ടലിൽ തകർന്ന വയനാട്ടിലെ ക്ഷീരമേഖലയ്ക്ക് നൽകിയ പിന്തുണയ്ക്ക് ദേശീയ ക്ഷീര വികസന ബോർഡിന് മിൽമ നന്ദി അറിയിച്ചു. ഒരു കോടി രൂപ വിലമതിക്കുന്ന 450 ടൺ സമീകൃത കാലിത്തീറ്റ മിശ്രിതവും 100 ടൺ സൈലേജും ബോർഡ് അനുവദിച്ചിരുന്നു. ക്ഷീരമേഖലയുടെ പുനരുദ്ധാരണത്തിന് എൻ.ഡി.ഡി.ബിയുടെ പിന്തുണ ബോർഡ് ചെയർമാൻ മീനേഷ് സി. ഷാ വാഗ്ദാനവും ചെയ്തു. ദുരന്തവ്യാപ്തി മിൽമ ചെയർമാൻ കെ.എസ്. മണിഷായെ അറിയിച്ചിരുന്നു. 7000 കന്നുകാലികളാണ് ചത്തത്. 1000 ഹെക്ടറിലധികം മേച്ചിൽ പ്രദേശങ്ങൾ നശിച്ചു. പാൽ ഉത്പാദനത്തിൽ പ്രതിദിനം 20,000 ലിറ്ററിലധികം നഷ്ടമാണ് സംഭവിച്ചത്.
Source link