പുറത്താക്കപ്പെടുക നിരവധിപേർ; കനേഡിയൻ സർക്കാരിനെതിരേ ഇന്ത്യൻ വിദ്യാർഥികളുടെ പ്രതിഷേധം കനക്കുന്നു


ഒട്ടാവ: പുറത്താക്കപ്പെടൽ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, കനേഡിയൻ ഭരണകൂടത്തിനെതിരേ വൻ പ്രതിഷേധവുമായി ഇന്ത്യൻ വിദ്യാർഥികൾ. കുടിയേറ്റ നയങ്ങളിൽ സർക്കാർ നടപ്പാക്കിയ മാറ്റങ്ങളിൽ വിദ്യാർഥികളുടെ വലിയ പ്രതിഷേധമാണ് കാനഡയിൽ അരങ്ങേറുന്നത്. 70,000-ഓളം വിദേശ വിദ്യാർഥികളാണ് കാനഡയിൽനിന്ന് പുറത്താക്കപ്പെടൽ ഭീഷണി നേരിടുന്നത്. ഇവരിൽ വലിയൊരു ശതമാനം ഇന്ത്യക്കാരാണ്.പ്രിൻസ് എഡ്വേർഡ് ഐലൻഡ് പ്രവിശ്യയിലെ നിയമനിർമാണ സഭയ്ക്ക് മുന്നിലടക്കം നൂറുകണക്കിന് ഇന്ത്യൻ വിദ്യാർഥികളാണ് കഴിഞ്ഞദിവസം പ്രതിഷേധവുമായി എത്തിയത്. ഒണ്‍ടാറിയോ, മാനിട്ടോബ, ബ്രിട്ടീഷ് കൊളംബിയ തുടങ്ങിയ മേഖലകളിലും സമാനമായ വിധത്തില്‍ പ്രതിഷേധം അരങ്ങേറുന്നുണ്ട്.


Source link

Exit mobile version