KERALAMLATEST NEWS
നിയമസഭാ പരിസ്ഥിതി സമിതി ചൂരൽമല സന്ദർശിക്കും

കൽപ്പറ്റ: കേരള നിയമസഭാ പരിസ്ഥിതി സമിതി 30 ന് രാവിലെ 8.30 ന് വയനാട്ടിലെ ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങൾ സന്ദർശിക്കും. മേഖലയിലെ പരിസ്ഥിതി പ്രശ്നങ്ങൾ സംബന്ധിച്ച് വിവിധ വകുപ്പുതല ഉദ്യോഗസ്ഥരിൽ നിന്നും വിവരശേഖരണം നടത്തും. ഉച്ചക്ക് രണ്ടിന് മേപ്പാടി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ യോഗം ചേരും.
സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ 31ന് ദുരന്ത ബാധിത മേഖലകൾ സന്ദർശിക്കും. ചെയർമാൻ അഡ്വ. എ.എ. റഷിദ്, അംഗങ്ങളായ എ. സൈഫുദ്ദീൻ ഹാജി, പി. റോസ, ജില്ലാ ഭരണാധികാരികൾ, ഉദ്യോഗസ്ഥർ എന്നിവർ സംഘത്തിലുണ്ടാകും. 30 ന് രാവിലെ 11 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കമ്മിഷൻ സിറ്റിംഗും തുടർന്ന് വിവിധ സംഘടനാഭാരവാഹികളും ഉദ്യോഗസ്ഥരുമായി ചർച്ചയും നടത്തും.
Source link