WORLD
യുക്രെയ്നിൽ വീണ്ടും റഷ്യൻ ആക്രമണം
കീവ്: യുക്രെയ്നിൽ വീണ്ടും റഷ്യയുടെ മിസൈൽ-ഡ്രോൺ ആക്രമണം. സാപ്പോറിഷ്യയിൽ അടക്കം നാലു പേർ മരിച്ചതായി സ്ഥിരീകരിച്ചു. ഒട്ടേറെപ്പേർക്കു പരിക്കേറ്റു. കഴിഞ്ഞദിവസവും റഷ്യൻ സേന യുക്രെയ്നിലേക്കു മിസൈലുകളും ഡ്രോണുകളും തൊടുത്തിരുന്നു. ആറു പേരാണ് അന്നു മരിച്ചത്. യുക്രെയ്ന്റെ വൈദ്യുതി, ജലവിതരണ സംവിധാനങ്ങൾ തകർന്നു.
റഷ്യൻ ആക്രമണത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അപലപിച്ചു.
Source link