WORLD

‘ആടുജീവിത’ത്തിൽ അഭിനയിച്ചതിന് മാപ്പു പറഞ്ഞ് ജോർദാനിയൻ നടൻ


അ​മ്മാ​ൻ: ‘ആ​ടു​ജീ​വി​തം’ എ​ന്ന മ​ല​യാ​ള​സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച​തി​ൽ ഖേ​ദി​ക്കു​ന്നു​വെ​ന്നും സൗ​ദി അ​റേ​ബ്യ​ൻ ജ​ന​ത​യോ​ടു മാ​പ്പ് ചോ​ദി​ക്കു​ന്നു​വെ​ന്നും ജോ​ർ​ദാ​നി​യ​ൻ ന​ട​ൻ ആ​കി​ഫ് ന​ജം. സൗ​ദി അ​റേ​ബ്യ​യെ​യും അ​വി​ടത്തെ അ​ന്ത​സു​റ്റ ജ​ന​ങ്ങ​ളെ​യും മി​ക​ച്ച അ​വ​സ്ഥ​യി​ല്‍ കാ​ണി​ക്കാ​നു​ള്ള ആ​ഗ്ര​ഹ​ത്താ​ലാ​ണു സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച​തെ​ന്നും എ​ന്നാ​ൽ സി​നി​മ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് യ​ഥാ​ർ​ഥ ക​ഥ അ​റി​ഞ്ഞ​തെ​ന്നും താ​രം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു. ‘ആ​ടു​ജീ​വി​ത’ത്തി​ൽ പ​ണ​ക്കാ​ര​നാ​യ അ​റ​ബി​യാ​യാ​ണ് ആ​കി​ഫ് അ​ഭി​ന​യി​ച്ച​ത്. സൗ​ദി​ക​ളു​ടെ ധീ​ര​ത​യും മ​നു​ഷ്യ​ത്വ​വും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​മാ​യ​തി​നാ​ലാ​ണ് ആ ​വേ​ഷം ചെ​യ്യാ​ന്‍ താ​ന്‍ സ​മ്മ​തി​ച്ച​തെ​ന്നും തി​ര​ക്ക​ഥ പൂ​ര്‍ണ​മാ​യും വാ​യി​ച്ചി​രു​ന്നി​ല്ലെ​ന്നും താ​രം വെ​ളി​പ്പെ​ടു​ത്തി. മ​റ്റു​ള്ള​വ​രെ​പ്പോ​ലെ സി​നി​മ ക​ണ്ട​പ്പോ​ഴാ​ണു സി​നി​മ​യി​ലെ സൗ​ദിവി​രു​ദ്ധ​ത മ​ന​സി​ലാ​യ​ത്.

സി​നി​മ​യു​ടെ ക​ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വി​ശ​ദാം​ശ​ങ്ങ​ളും അ​റി​ഞ്ഞി​രു​ന്നെ​ങ്കി​ല്‍ ഒ​രു സാ​ഹ​ച​ര്യ​ത്തി​ലും അ​ഭി​ന​യി​ക്കു​മാ​യി​രു​ന്നി​ല്ലെ​ന്നും ആ​കി​ഫ് ന​ജം പ​റ​ഞ്ഞു. ജോ​ര്‍ദാ​ന്‍ ജ​ന​ത​യ്ക്ക് സൗ​ദി ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യും ജ​ന​ങ്ങ​ളു​മാ​യും സാ​ഹോ​ദ​ര്യ, കു​ടും​ബ​ബ​ന്ധ​ങ്ങ​ളു​ണ്ട്. ‘ആ​ടു​ജീ​വി​ത’ത്തി​ല്‍ വേ​ഷ​മി​ട്ട​തി​ന് സൗ​ദി ജ​ന​ത​യോ​ട് ക്ഷ​മാ​പ​ണം ന​ട​ത്തു​ന്ന​താ​യും ആ​കി​ഫ് ന​ജം പ​റ​ഞ്ഞു. ‘ആ​ടു​ജീ​വി​ത’ത്തി​ലെ വി​ല്ല​നാ​യ അ​റ​ബി​യു​ടെ വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ച്ച​തി​ന് ഒ​മാ​ൻ ന​ട​ൻ താ​ലി​ബ് അ​ൽ ബ​ലൂ​ഷി​ക്ക് സൗ​ദി അ​റേ​ബ്യ പ്ര​വേ​ശ​ന​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി വാ​ർ​ത്ത​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​ദ്ദേ​ഹം അ​തു നി​ഷേ​ധി​ച്ചി​രു​ന്നു.


Source link

Related Articles

Back to top button