യുഎൽഐ സംവിധാനവുമായി ആർബിഐ

കോട്ടയം: യുപിഐ മാതൃകയിൽ മറ്റൊരു ഡിജിറ്റൽ വിപ്ലവത്തിന് തുടക്കം കുറിക്കാനൊരുങ്ങി റിസർവ് ബാങ്ക്. വായ്പകൾക്ക് അർഹരായവർക്ക് തങ്ങളുടെ അക്കൗണ്ടിൽ ഉടനടി തുക ലഭ്യമാകുന്ന തരത്തിലുള്ള യുണിഫൈഡ് ലെൻഡിംഗ് ഇന്റർഫേസ് (യുഎൽഐ) എന്ന ഡിജിറ്റൽ പ്ലാറ്റ് ഫോം ആരംഭിക്കുമെന്നാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചിരിക്കുന്നത്. വായ്പ നൽകുന്ന അംഗീകൃത ധനകാര്യസ്ഥാപനങ്ങൾക്കും ഗുണം ചെയ്യുന്നതാണ് പുതിയ പരിഷ്കാരം. ഉപയോക്താക്കളുടെ സാന്പത്തിക സ്ഥിതിവിവര കണക്കുകൾ, ഭൂമിയുടെ വിവരങ്ങൾ എന്നിവ വായ്പാദാതാക്കൾക്കു ലഭ്യമാകും. വായ്പ ലഭ്യമാക്കാനെടുക്കുന്ന വലിയ സമയദൈർഘ്യം ഒഴിവാക്കാൻ ഇതുവഴി ധനകാര്യ സ്ഥാപനങ്ങൾക്ക് സാധിക്കുന്നു. നിലവിൽ ഒരാൾക്കു വായ്പ അനുവദിക്കുന്നതിന് നിരവധി നൂലാമാലകളിലൂടെ കടന്നുപോകേണ്ടിവരുന്നു. കേന്ദ്ര-സംസ്ഥാന ഏജൻസികൾ, ബാങ്കുകൾ തുടങ്ങിയവയിൽനിന്നുള്ള വിവരശേഖരം ഉൾപ്പെടെ വിവിധ കടന്പകൾ ഇതിനായി കടക്കേണ്ടതുണ്ട്. കൂടാതെ ഇവ ലഭിക്കുന്നതിന് വലിയ കാലതാമസവും നേരിടാറുണ്ട്. ഇതിനെയൊക്കെ മറികടക്കുന്നതാകും പുതിയ ഡിജിറ്റൽ സംവിധാനം.
പരീക്ഷണാടിസ്ഥാനത്തിൽ ഈ പദ്ധതി രണ്ടു സംസ്ഥാനങ്ങളിൽ കഴിഞ്ഞവർഷം ആരംഭിച്ചിരുന്നു. ഇതു വിജയകരമാണെന്നു കണ്ടതോടെയാണ് രാജ്യവ്യാപകമായി നടപ്പാക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചത്. ബംഗളൂരുവിൽ ഡിപിഐ ആൻഡ് എമർജിംഗ് ടെക്നോളജീസ് എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ആഗോള സമ്മേളനത്തിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു ശക്തികാന്ത ദാസ്. പുതിയ പ്ലാറ്റ്ഫോം വായ്പയെടുക്കാൻ സാധ്യതയുള്ളവരുടെ സമ്മതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. കൂടാതെ ഡാറ്റാ സ്വകാര്യത പൂർണമായും പരിരക്ഷിക്കുന്നു. ജൻ ധൻ ആധാർ മൊബൈൽ (ജെഎഎം), യുപിഐ, യുഎൽഐ ത്രയം ഇന്ത്യയുടെ ഡിജിറ്റൽ സന്പദ്വ്യവസ്ഥയെ ലോകനിലവാരത്തിലാക്കുമെന്നും യുപിഐ പേമെന്റിനു സമാനമായ വിപ്ലവം വായ്പാവിതരണ രംഗത്തും സാധ്യമാകുമെന്നും ശക്തികാന്ത ദാസ് പറഞ്ഞു.

Source link