ബു​ർ​ക്കി​നോ ഫാ​സോ​യി​ൽ ഭീ​ക​രാ​ക്ര​മ​ണം; 200 പേ​ർ കൊ​ല്ല​പ്പെ​ട്ടു


അ​​​​​​​ബു​​​​​​​ജ: ആ​​​​​​​ഫ്രി​​​​​​​ക്ക​​​​​​​ൻ രാ​​​​​​​ജ്യ​​​​​​​മാ​​​​​​​യ ബു​​​​​​​ർ​​​​​​​ക്കി​​​​​​​നോ ഫാ​​​​​​​സോ​​​​​​​യി​​​​​​​ൽ ഇസ്ലാമിക ഭീ​​​​​​​ക​​​​​​​ര​​​​​​​ർ ന​​​​​​​ട​​​​​​​ത്തി​​​​​​​യ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ത്തി​​​​​​​ൽ 200ലേറെ നാ​​​​​​​ട്ടു​​​​​​​കാ​​​​​​​രും സൈ​​​​​​​നി​​​​​​​ക​​​​​​​രും കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ട്ടു. 140 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. രാ​​ജ്യ​​ത്തി​​ന്‍റെ മ​​ധ്യ​​ഭാ​​ഗ​​ത്തെ ന​​ഗ​​ര​​മാ​​യ കാ​​യാ​​യ്ക്കു സ​​മീ​​പം ബ​​​​​​​ർ​​​​​​​സ​​​​​​​ലോ​​​​​​​ഗോ ഗ്രാ​​​​​​​മ​​​​​​​ത്തി​​​​​​​ൽ ഞാ​​യ​​റാ​​ഴ്ച​​യാ​​യി​​രു​​ന്നു ആ​​​​​​​ക്ര​​​​​​​മ​​​​​​​ണം. ജി​​​​​​​ഹാ​​​​​​​ദി ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ത്തി​​​​​​​ൽ​​​​​​​നി​​​​​​​ന്നു ര​​​​​​​ക്ഷ​​​​​​​തേ​​​​​​​ടി വ​​​​​​​ലി​​​​​​​യ കി​​​​​​​ട​​​​​​​ങ്ങ് കു​​​​​​​ഴി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നി​​​​​​​ടെ​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു ഭീ​​​​​​​ക​​​​​​​ര​​​​​​​രെ​​​​​​​ത്തി​​​​​​​യ​​​​​​​ത്. ഡ​​​​​​​സ​​​​​​​ൻ​​​​​​​ക​​​​​​​ണ​​​​​​​ക്കി​​​​​​​നു മൃ​​​​​​​ത​​​​​​​ദേ​​​​​​​ഹ​​​​​​​ങ്ങ​​​​​​​ൾ കി​​​​​​​ട​​​​​​​ങ്ങി​​​​​​​ൽ കി​​​​​​​ട​​​​​​​ക്കു​​​​​​​ന്ന വീ​​​​​​​ഡി​​​​​​​യോ​​​​​​​ സ​​​​​​​മൂ​​​​​​​ഹ​​​​​​​മാ​​​​​​​ധ്യ​​​​​​​മ​​​​​​​ത്തി​​​​​​​ൽ പ്ര​​​​​​​ച​​​​​​​രി​​​​​​​ക്കു​​​​​​​ന്നു​​​​​​​ണ്ട്. മ​​​​​​​ര​​​​​​​ണ​​​​​​​സം​​​​​​​ഖ്യ ഇ​​​​​​​നി​​​​​​​യും വളരെയേറെ ഉ​​​​​​​യ​​​​​​​ർ​​​​​​​ന്നേ​​​​​​​ക്കു​​​​​​​മെ​​​​​​​ന്നാ​​​​​​​ണു റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ട്. ഞാ​​​​​​യ​​​​​​റാ​​​​​​ഴ്ച രാ​​​​​​വി​​​​​​ലെ പ്ര​​​​​​ദേ​​​​​​ശ​​​​​​ത്തെ​​​​​​ത്തി​​​​​​യ ആ​​​​​​​യു​​​​​​​ധ​​​​​​​ധാ​​​​​​​രി​​​​​​​ക​​​​​​​ളാ​​​​​​​യ ഭീ​​​​​​​ക​​​​​​​ര​​​​​​​ർ നാ​​​​​​​ട്ടു​​​​​​​കാ​​​​​​​ർ​​​​​​​ക്കു നേ​​​​​​​രേ ത​​​​​​​ല​​​​​​​ങ്ങും വി​​​​​​​ല​​​​​​​ങ്ങും വെ​​​​​​​ടി​​​​​​​യു​​​​​​​തി​​​​​​​ർ​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു. ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ത്തി​​​​​​​ന്‍റെ ഉ​​​​​​​ത്ത​​​​​​​ര​​​​​​​വാ​​​​​​​ദി​​​​​​​ത്വം അ​​​​​​​ൽ-​​​​​​​ഖ്വ​​​​​​​യ്ദ​​​​യു​​​​​​​മാ​​​​​​​യി ബ​​​​​​​ന്ധ​​​​​​​മു​​​​​​​ള്ള ജ​​മാ അ​​ത്ത് നു​​സ്ര​​ത് അ​​ൽ-​​ഇ​​സ്‌​​ലാം വാ​​ൽ-​​മു​​സ്‌​​ലി​​മി​​ൻ (ജെ​​എ​​ൻ​​ഐ​​എം) ഏ​​റ്റെ​​ടു​​ത്തു.

2021നു​​​​​​​ശേ​​​​​​​ഷം ബു​​​​​​​ർ​​​​​​​ക്കി​​​​​​​നോ ഫാ​​​​​​​സോ​​​​​​​യി​​​​​​​ലു​​​​ണ്ടാ​​​​യ ഏ​​​​​​​റ്റ​​​​​​​വും വ​​​​​​​ലി​​​​​​​യ ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​മാ​​​​​​​ണു ഞാ​​​​​​​യ​​​​​​​റാ​​​​​​​ഴ്ച​​​​​​​യു​​​​​​​ണ്ടാ​​​​​​​യ​​​​​​​ത്. 160 പേ​​​​​​​രാ​​​​​​​ണ് 2021ൽ ​​​​​​സോ​​​​​​​ൽ​​​​​​​ഹ​​​​​​​നി​​​​​​​ൽ ന​​​​​​​ട​​​​​​​ന്ന ആ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ത്തി​​​​​​​ൽ കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ട്ട​​​​​​​ത്. ബു​​​​​​​ർ​​​​​​​ക്കി​​​​​​​നോ ഫാ​​​​​​​സോ​​​​​​​യി​​​​​​​ൽ ജി​​​​​​​ഹാ​​​​​​​ദി ആ​​​​​​​ക്ര​​​​​​​മ​​​​​​​ണം നി​​​​​​​ത്യ​​​​​​​സം​​​​​​​ഭ​​​​​​​വ​​​​​​​മാ​​​​​​​ണ്. അ​​​​​​​ൽ-​​​​​​​ഖ്വ​​​​​​​യ്ദ, ഇ​​​​​​​സ്‌​​ലാ​​​​​​​മി​​​​​​​ക് സ്റ്റേ​​​​​​​റ്റ് സം​​​​​​​ഘ​​​​​​​ട​​​​​​​ന​​​​​​​ക​​​​​​​ളു​​​​​​​മാ​​​​​​​യി ബ​​​​​​​ന്ധ​​​​​​​മു​​​​​​​ള്ള ഭീ​​​​​​​ക​​​​​​​ര​​​​​​​ർ ആ​​​​​​​യി​​​​​​​ര​​​​​​​ക്ക​​​​​​​ണ​​​​​​​ക്കി​​​​​​​നു പേ​​​​​​​രെ​​​​​​​യാ​​​​​​​ണു കൊ​​​​​​​ന്നൊ​​​​​​​ടു​​​​​​​ക്കി​​​​​​​യ​​​​​​​ത്. 20 ല​​​​​​​ക്ഷം പേ​​​​​​​ർ പ​​​​​​​ലാ​​​​​​​യ​​​​​​​നം ചെ​​​​​​​യ്തു. ഈ ​​​​​​​വ​​​​​​​ർ​​​​​​​ഷം മാ​​​​​​ത്രം രാ​​​​​​​ജ്യ​​​​​​​ത്ത് 4500 പേ​​​​​​​രാ​​​​​​​ണു കൊ​​​​​​​ല്ല​​​​​​​പ്പെ​​​​​​​ട്ട​​​​​​​ത്. ഭീ​​ക​​രാ​​ക്ര​​മ​​ണം മൂ​​ലം ലോ​​ക​​ത്ത് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ജ​​ന​​ങ്ങ​​ൾ ദു​​രി​​ത​​മ​​നു​​ഭ​​വി​​ക്കു​​ന്ന​​ത് ബു​​ർ​​ക്കി​​നോ ഫാ​​സോ​​യി​​ലാ​​ണെ​​ന്നാ​​ണ് നോ​​ർ​​വീ​​ജി​​യ​​ൻ അ​​ഭ​​യാ​​ർ​​ഥി കൗ​​ൺ​​സി​​ൽ പ‌​​റ​​യു​​ന്ന​​ത്.


Source link
Exit mobile version