വാഴക്കുളം (തൊടുപുഴ): 40-ാമത് സംസ്ഥാന യൂത്ത് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ പെണ്‍കുട്ടികളുടെ വിഭാഗം ഫൈനൽ ചിത്രം തെളിഞ്ഞു. കോഴിക്കോടും ആലപ്പുഴയും തമ്മിലാണ് കിരീട പോരാട്ടം അരങ്ങേറുക. ആദ്യ സെമിയിൽ കോഴിക്കോട് 86-39നു കൊല്ലത്തെ കീഴടക്കിയപ്പോൾ രണ്ടാം സെമിയിൽ ആലപ്പുഴ 80-71നു തൃശൂരിനെ മറികടന്നു.
ആണ്‍കുട്ടികളുടെ വിഭാഗത്തിൽ കോട്ടയം, തൃശൂർ, കോഴിക്കോട്, ഇടുക്കി ടീമുകൾ സെമി ഫൈനലിൽ പ്രവേശിച്ചു.
Source link