KERALAMLATEST NEWS
ആശ്വാസം, കാണാതായ മൂന്ന് പെണ്‍കുട്ടികളേയും കണ്ടെത്തി, കുട്ടികള്‍ തിരിച്ചെത്തിയത് സ്‌കൂളില്‍

തിരുവനന്തപുരം: പട്ടം കേന്ദ്രീയ വിദ്യാലയ സ്‌കൂളില്‍ നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളേയും കണ്ടെത്തി. കുട്ടികള്‍ സ്‌കൂളിലേക്ക് തന്നെ തിരികെ എത്തുകയായിരുന്നു. 12.30നായുള്ള ക്‌ളാസിനായി ബസിലെത്തിയ വിദ്യാര്‍ത്ഥിനികള്‍ സ്‌കൂളിനകത്ത് കയറിയിരുന്നില്ല. ഭാഗ്യശ്രീ, ആര്യ, അഭിരാമി എന്നീ പെണ്‍കുട്ടികളെയാണ് കാണാതായത്. എല്ലാവര്‍ക്കും പതിനാല് വയസാണ്.
സ്‌കൂള്‍ ബസില്‍ എത്തിയ ഇവര്‍ പട്ടത്ത് ഇറങ്ങിയെങ്കിലും ക്‌ളാസില്‍ കയറിയില്ല. മൂന്നുപേരും ക്‌ളാസില്‍ എത്താത്തതിനെത്തുടര്‍ന്ന് അദ്ധ്യാപകര്‍ രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കുട്ടികള്‍ തിരികെയെത്തിയത്.
Source link