കപ്പേളക്ക് ശേഷം മുസ്തഫ സംവിധാനം ചെയ്യുന്ന മുറ; ടീസർ
കപ്പേളക്ക് ശേഷം മുസ്തഫ സംവിധാനം ചെയ്യുന്ന മുറ; ടീസർ
മനോരമ ലേഖിക
Published: August 27 , 2024 07:14 PM IST
1 minute Read
കപ്പേളക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന മുറയുടെ ടീസർ അണിയറപ്രവർത്തകർ റിലീസ് ചെയ്തു. തലസ്ഥാന നഗരിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിന്റെ ടീസർ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ്. കപ്പേളക്ക് കിട്ടിയ പ്രേക്ഷക പ്രശംസയും അംഗീകാരങ്ങൾക്കും ശേഷം മുസ്തഫ ഒരുക്കുന്ന മുറ ഒരു വിഷ്വൽ ട്രീറ്റ് ആണെന്ന് ടീസർ തന്നെ സൂചിപ്പിക്കുന്നു. സുരാജ് വെഞ്ഞാറമൂട്, ഹ്രിദ്ധു ഹാറൂൺ, മാലാ പാർവതി, കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ,വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറയുടെ രചന നിർവഹിക്കുന്നത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്.
ക്യാൻ ഫിലിം ഫെസ്റ്റിവലിൽ അംഗീകാരം നേടിയ ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്, ബ്രിന്ദാ മാസ്റ്റർ ഒരുക്കിയ തഗ്സ്, സന്തോഷ് ശിവൻ സംവിധാനം ചെയ്ത മുംബൈക്കാർ,ആമസോൺ പ്രൈമിൽ ഹിറ്റായ ക്രാഷ് കോഴ്സ് സീരീസ് എന്നിവയിലെ മികച്ച പ്രകടനങ്ങൾക്കു ശേഷം മലയാളി കൂടിയായ ഹ്രിദ്ധു ഹാറൂൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് മുറ.
മുറയുടെ അണിയറപ്രവർത്തകർ ഇവരാണ്. നിർമ്മാണം : റിയാ ഷിബു,എച്ച് ആർ പിക്ചേഴ്സ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ: റോണി സക്കറിയ, ഛായാഗ്രഹണം : ഫാസിൽ നാസർ, എഡിറ്റിംഗ് : ചമൻ ചാക്കോ, സംഗീത സംവിധാനം : ക്രിസ്റ്റി ജോബി, കലാസംവിധാനം : ശ്രീനു കല്ലേലിൽ , മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : നിസാർ റഹ്മത്ത്, ആക്ഷൻ : പി.സി. സ്റ്റൻഡ്‌സ്, പ്രൊഡക്ഷൻ കൺട്രോളർ : ജിത്ത് പിരപ്പൻകോട് എന്നിവരാണ്. പി ആർ ഓ പ്രതീഷ് ശേഖർ.
English Summary:
Mura directed by Mustafa after Kapela; Teaser out
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie f3uk329jlig71d4nk9o6qq7b4-list 1knsj1mi54eu7ufimsgsun13t7
Source link