CINEMA

മലയാള സിനിമയിലെ മാറുന്ന മുഖം; ചർച്ചയായി മഞ്ജു വാര്യരുടെ പോസ്റ്റ്

മലയാള സിനിമയിലെ മാറുന്ന മുഖം; ചർച്ചയായി മഞ്ജു വാര്യരുടെ പോസ്റ്റ്

മലയാള സിനിമയിലെ മാറുന്ന മുഖം; ചർച്ചയായി മഞ്ജു വാര്യരുടെ പോസ്റ്റ്

മനോരമ ലേഖിക

Published: August 27 , 2024 04:53 PM IST

1 minute Read

‘അമ്മ’യിലെ കൂട്ടരാജിക്കു പിന്നാലെ തന്റെ ഏറ്റവും പുതിയ സിനിമ ഫൂട്ടേജിന്റെ പോസ്റ്റർ പങ്കുവച്ച് മഞ്ജു വാര്യർ. ‘മലയാള സിനിമയുടെ മാറുന്ന മുഖം’ എന്നെഴുതിയ പോസ്റ്ററാണ് മഞ്ജു വാര്യർ പങ്കുവച്ചത്. നായകനെ അടിച്ചു വീഴ്‌ത്തുന്ന നായികയുടെ ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. 

നിലവിലെ മലയാള സിനിമയിലെ മാറ്റങ്ങളെയും അമ്മയിലെ കൂട്ടരാജിയെയും മുൻനിർത്തിയാണോ ഇപ്പോൾ ഇങ്ങനെയൊരു പോസ്റ്റ് എന്നാണ് പ്രേക്ഷകർ ചർച്ച ചെയ്യുന്നത്. ‘എന്തോ കൊള്ളിച്ച് പറയുന്ന പോലെ’ , ‘മുതലെടുക്കണയാണോ സജി’ തുടങ്ങി നിരവധി കമന്റുകൾ പോസ്റ്റിനു കീഴെ വന്നു തുടങ്ങിയിട്ടുണ്ട്.

English Summary:
The Changing Face of Malayalam Cinema; Manju Warrier’s post as discussion

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews 3bpv0k4i72b10j74k6jc1fg88t mo-entertainment-movie f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-manjuwarrier


Source link

Related Articles

Back to top button