CINEMA

ആ നടനെതിരെ പരാതി കൊടുത്തിട്ടില്ല, അന്നേ ക്ഷമ പറഞ്ഞു: അഞ്ജലി അമീർ

ആ നടനെതിരെ പരാതി കൊടുത്തിട്ടില്ല, അന്നേ ക്ഷമ പറഞ്ഞു: അഞ്ജലി അമീർ | Anjali Ameer Actor

ആ നടനെതിരെ പരാതി കൊടുത്തിട്ടില്ല, അന്നേ ക്ഷമ പറഞ്ഞു: അഞ്ജലി അമീർ

മനോരമ ലേഖകൻ

Published: August 27 , 2024 02:05 PM IST

1 minute Read

അഞ്ജലി അമീർ

ഒരു നടനെതിരെയും താൻ പരാതി കൊടുത്തിട്ടില്ലെന്ന വിശദീകരണവുമായി അഞ്ജലി അമീർ. തനിക്കു മോശമായി തോന്നിയ ഒരു കാര്യമാണ് ആ നടൻ പറഞ്ഞതെന്നും അപ്പോൾ തന്നെ ഈ വിഷയത്തിൽ അയാളെക്കൊണ്ട് മാപ്പ് പറയിച്ചെന്നും അഞ്ജലി പറയുന്നു. മലയാളത്തിലെ ഹാസ്യ നടൻ അഞ്ജലിയോട് മോശമായി പെരുമാറി എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലടക്കം വാർത്ത വന്നിരുന്നു.
‘‘ഞാൻ ആർക്കെതിരെയും പരാതി കൊടുത്തിട്ടില്ല. കാരണം എന്നെ ആദ്യമായി അന്ന് കാണുന്ന ആ വ്യക്തി എനിക്ക് മോശമെന്നു തോന്നിയ ഒരു കാര്യം പറഞ്ഞു. അതിനുള്ള മറുപടി അപ്പോൾ തന്നെ ഞാൻ കൊടുത്തു. സംവിധായകനടുത്തും കാര്യം പറഞ്ഞു. പുള്ളിയും അദ്ദേഹത്തെ കൺഫസ് ചെയ്ത് എന്നോടു സോറി പറയുകയും ഞാന‍ത് വിടുകയും ചെയ്തു.

ഇക്കാര്യം യാദൃച്ഛികമായി ഒരു അഭിമുഖത്തിൽ പറഞ്ഞു. അതിനെ വളച്ചൊടിച്ച് ഏതൊക്കെയോ അടിക്കുറിപ്പ് ഇട്ട് അടിച്ചുവരികയാണ് ഇപ്പോൾ. ഞാനും നിങ്ങളെപ്പോലെ ഇതൊക്കെ കാണുന്നുണ്ട്. എനിക്കും നെറ്റ് അൺലിമിറ്റഡ് ഉണ്ട്. ആരും അയച്ചു തരണമെന്നില്ല.’’–അഞ്ജലി അമീറിന്റെ വാക്കുകൾ.

English Summary:
Anjali Ameer Shuts Down Rumors: No Complaint Filed Against Malayalam Actor

s0mrhucr8bf4vp215rl3dp4r 7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-anjali-ameer


Source link

Related Articles

Back to top button