KERALAMLATEST NEWS
ഫോണെടുത്തതിനെ ചൊല്ലി തർക്കം: പിതാവിനെ തലയ്ക്കടിച്ച് കൊന്ന മകൻ അറസ്റ്റിൽ

പൊൻകുന്നം: ഫോണെടുത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ അർബുദ രോഗിയായ പിതാവിനെ അലവാങ്കിന് തലയ്ക്കടിച്ച് കൊന്ന മകൻ അറസ്റ്റിൽ. പിക്കപ്പ് ഡ്രൈവറായ ചിറക്കടവ് ചേപ്പുംപാറ പടലുങ്കൽ പി.ആർ.ഷാജി (55) ആണ് മരിച്ചത്. മകൻ രാഹുൽ ഷാജിയെ (29) പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്നു ഇരുവരും. രാഹുലിന്റെ ഫോൺ ഷാജിയെടുത്തതാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. തുടർന്ന് ഷാജി അലവാങ്കിന് രാഹുലിന്റെ തലയ്ക്കടിച്ചു. ഇത് പിടിച്ചുവാങ്ങി രാഹുൽ തിരിച്ചടിക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ ഷാജി മരിക്കുകയായിരുന്നു. ഡിവൈ.എസ്.പി എം.അനിൽകുമാർ,എസ്.എച്ച്.ഒ ടി.ദിലീഷ്, ഫോറൻസിക് വിദഗ്ദ്ധർ എന്നിവർ വീട്ടിലെത്തി പരിശോധന നടത്തി. പ്രതിയെ റിമാൻഡ് ചെയ്തു.
Source link