KERALAMLATEST NEWS
അമ്മയും മകളും തൂങ്ങിമരിച്ച നിലയിൽ

കുന്നംകുളം: കടങ്ങോട് നീണ്ടൂരിൽ അമ്മയെയും മകളെയും വീട്ടിലെ ഹാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നീണ്ടൂർ തങ്ങൾപ്പടി കണ്ടരശ്ശേരി വീട്ടിൽ രേഖ(35),മകൾ ആരതി(10) എന്നിവരെ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിലെ സീലിംഗിൽ വെവ്വേറെ ഷാളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. രേഖയുടെ അമ്മ സുമതി കൂലിപ്പണിക്ക് പോയപ്പോഴാണ് സംഭവം നടന്നത്. കുടുംബപ്രശ്‌നങ്ങളാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. കുന്നംകുളം അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ സി.ആർ. സന്തോഷ്,എരുമപ്പെട്ടി ഇൻസ്‌പെക്ടർ ലൈജുമോൻ,എസ്.ഐ. ജബ്ബാർ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭർത്താവ് അനീഷ്.
Source link