KERALAMLATEST NEWS

ഓണത്തിന് കുടുംബശ്രീയുടെ ചിപ്‌സും ശർക്കര വരട്ടിയും

തൃശൂർ: ഓണത്തോടനുബന്ധിച്ച് ‘ഫ്രഷ് ബൈറ്റ്‌സ്’ എന്ന പേരിൽ കുടുംബശ്രീ പുറത്തിറക്കുന്ന ചിപ്‌സ്, ശർക്കര വരട്ടി എന്നിവയുടെ സംസ്ഥാനതല പ്രോഡക്ട് ലോഞ്ചിംഗ് പുഴയ്ക്കലിൽ മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു. സംസ്ഥാനത്തെ മുന്നൂറോളം കുടുംബശ്രീ യൂണിറ്റുകളിൽ നിന്നുള്ള 700ഓളം സംരംഭകർ പദ്ധതിയുടെ ഭാഗമാണ്.

കോർപ്പറേറ്റ് ബ്രാൻഡുകളോട് കിടപിടിക്കുന്നതാണ് കുടുംബശ്രീ ഉത്പന്നങ്ങളെന്ന് മന്ത്രി പറഞ്ഞു. ഇതിനായി ഏകീകൃത മാനദണ്ഡങ്ങൾ പുലർത്തുന്നു. മന്ത്രി കെ.രാജൻ അദ്ധ്യക്ഷനായി. ഓണത്തിന് മുഴുവൻ കുടുംബങ്ങളിലേക്കും കുടുംബശ്രീ ഉത്പന്നങ്ങളെത്തിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂർ നഗരസഭ നൽകുന്ന 25 ലക്ഷം രൂപയുടെ ചെക്ക് നഗരസഭാ ചെയർമാനും മുനിസിപ്പൽ ചേംബർ അസോസിയേഷൻ ചെയർമാനുമായ എം.കൃഷ്ണദാസ് ചടങ്ങിൽവച്ച് മന്ത്രി എം.ബി.രാജേഷിന് കൈമാറി.


Source link

Related Articles

Back to top button