ധാക്കയിൽ വീണ്ടും സംഘർഷം; വിദ്യാർഥികളും അൻസാർ അംഗങ്ങളും ഏറ്റുമുട്ടി

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ വീണ്ടും സംഘർഷം. ഞായറാഴ്ച രാത്രി വിദ്യാർഥികളും അൻസാർ അംഗങ്ങളും ഏറ്റുമുട്ടി. ഇരു ഭാഗത്തുമായി നിരവധി പേർക്കു പരിക്കേറ്റു. പോലീസ് ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. ഇടക്കാല സർക്കാരിലെ ഉപദേഷ്ടാവും വിദ്യാർഥി പ്രക്ഷോഭ നേതാവുമായ നാഹിദ് ഇസ്ലാമിനെ ഒരു സംഘം അൻസാർ അംഗങ്ങൾ സെക്രട്ടേറിയറ്റിൽ തടഞ്ഞുവച്ചതിനെത്തുടർന്നായിരുന്നു സംഘർഷം ഉടലെടുത്തത്. വിദ്യാർഥി നേതാക്കളായ സർജിസ് ആലം, ഹസ്നസ് അബ്ദുള്ള എന്നിവർ ഉൾപ്പെടെയുള്ളവരെയും തടഞ്ഞുവച്ചു.
അൻസാർ മുൻ ഡയറക്ടർ ജനറൽ മേജർ ജനറൽ എ.കെ.എം. അമിനുൾ ഹഖ് ആണ് സെക്രട്ടേറിയറ്റിലെ പ്രശ്നങ്ങൾക്കു കാരണമെന്നു വിദ്യാർഥി പ്രക്ഷോഭ നേതാവ് ഹസ്നത് അബ്ദുള്ള സമൂഹമാധ്യമത്തിലൂടെ ആരോപിച്ചു. മുൻ ഉപമന്ത്രി എ.കെ.എം. ഇനാമുൾ ഹഖ് ഷമീമിന്റെ മൂത്ത സഹോദരനാണ് അമിനുൾ ഹഖ്.
Source link