WORLD

മാ​ന​ഭം​ഗ​ത്തി​ന് അ​മേ​രി​ക്ക​യി​ല്‍ നഷ്‌ട​പ​രി​ഹാ​രം 712 കോ​ടി രൂ​പ!


വാ​​ഷിം​​ഗ്ട​​ണ്‍ ഡി​​സി​​യി​​ല്‍​നി​​ന്ന് പി​.​ടി. ചാ​​ക്കോ വാ​​ഷിം​​ഗ്ട​​ണ്‍ ഡി​​സി: ന​​ട​​ന്‍ സി​​ദ്ദി​​ഖി​​നെ​​തി​​രേ യു​​വ​​ന​​ടി രേ​​വ​​തി സ​​മ്പ​​ത്ത് ഉ​​ന്ന​​യി​​ച്ച ലൈം​​ഗി​​കാ​​രോ​​പ​​ണം അ​​മേ​​രി​​ക്ക​​യി​​ലാ​​ണെ​​ങ്കി​​ല്‍ ല​​ഭി​​ക്കു​​ന്ന​​ത് കോ​​ടാ​​നു​​കോ​​ടി​​ക​​ളു​​ടെ ന​​ഷ്‌​ട​പ​​രി​​ഹാ​​രം. മാ​​ധ്യ​​മ​​പ്ര​​വ​​ര്‍​ത്ത​​ക​​യും എ​​ഴു​​ത്തു​​കാ​​രി​​യു​​മാ​​യ ഇ. ​​ജീ​​ന്‍ ക​​റോ​​ള്‍ ന​​ല്‍​കി​​യ മാ​​ന​​ഭം​​ഗ​​ക്കേ​​സി​​ലും അ​​പ​​കീ​​ര്‍​ത്തി കേ​​സി​​ലും 833 ല​​ക്ഷം ഡോ​​ള​​ര്‍ ( 670 കോ​​ടി രൂ​​പ) ന​​ൽ​കാ​​ന്‍ മ​​ന്‍​ഹാ​​ട്ട​​ന്‍ കോ​​ട​​തി​​യും 50 ല​​ക്ഷം ഡോ​​ള​​ര്‍ (42 കോ​​ടി രൂ​​പ) ന​​ൽ​കാ​​ന്‍ ന്യൂ​​യോ​​ര്‍​ക്ക് കോ​​ട​​തി​​യും റി​​പ്പ​​ബ്ലി​​ക്ക​​ന്‍ പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​നാ​​ര്‍​ഥി ഡോ​​ണ്‍​ഡ് ട്രം​​പി​​നോ​​ട് ഉ​​ത്ത​​ര​​വി​​ട്ടു. മൊ​​ത്തം 712 കോ​​ടി രൂ​​പ! പേ​​രി​​ന് ക​​ള​​ങ്കം ചാ​​ര്‍​ത്തി​​യ​​തി​​ന് 73 ല​​ക്ഷം, മാ​​ന​​സി​​കാ​​ഘാ​​ത​​ത്തി​​ന് 110 ല​​ക്ഷം, തെ​​റ്റി​​നു​​ള്ള ശി​​ക്ഷ​​യ്ക്ക് 650 ല​​ക്ഷം ഡോ​​ള​​ര്‍ എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് ക​​ഴി​​ഞ്ഞ ജ​​നു​​വ​​രി​​യി​​ല്‍ മ​​ന്‍​ഹാ​​ട്ട​​ന്‍ ഫെ​​ഡ​​റ​​ല്‍ കോ​​ട​​തി വി​​ധി​​ച്ച​​ത്. ക​​റോ​​ള്‍ ആ​​വ​​ശ്യ​​പ്പെ​​ട്ട​​തി​​ലും എ​​ട്ടി​​ര​​ട്ടി ന​​ഷ്‌​ട​​പ​​രി​​ഹാ​​രം. പ​​ണം കൈ​​യി​​ല്‍ കി​​ട്ട​​ണ​​മെ​​ങ്കി​​ല്‍ നീ​​ണ്ട നി​​യ​​മ​​പോ​​രാ​​ട്ട​​ത്തി​​നു വി​​രാ​​മ​​മാ​​ക​​ണം. അ​​മേ​​രി​​ക്ക​​ന്‍ പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ട്രം​​പി​​ന്‍റെ കേ​​സു​​ക​​ള്‍ ചൂ​​ടു​​ള്ള ച​​ര്‍​ച്ചാ​​വി​​ഷ​​യ​​മാ​​ണ്. 1996ല്‍ ​​ന്യൂ​​യോ​​ര്‍​ക്കി​​ലെ മ​​ന്‍​ഹാ​​ട്ട​​നി​​ലെ ഡി​​പ്പാ​​ര്‍​ട്ട്‌​​മെ​​ന്‍റ് സ്റ്റോ​​റി​​ല്‍​വ​​ച്ച് ഡ്രസിം​​ഗ് റൂ​​മി​​ലേ​​ക്കു ത​​ള്ളി​​യി​​ട്ട് ഡോ​​ണ​​ള്‍​ഡ് ട്രം​​പ് ത​​ന്നെ മാ​​ന​​ഭം​​ഗ​​പ്പെ​​ടു​​ത്തി​​യെ​​ന്നാ​​ണ് ക​​റോ​​ളി​​ന്‍റെ കേ​​സ്. 2019ലാ​​ണ് അ​​വ​​ര്‍ ഇ​​ക്കാ​​ര്യം വെ​​ളി​​പ്പെ​​ടു​​ത്തി​​യ​​ത്. ട്രം​​പി​​നെ ഭ​​യ​​ന്നാ​​ണ് ഇ​​ത്ര​​യും കാ​​ലം നി​​ശ​ബ്‌​ദ​​യാ​​യി​​രു​​ന്ന​​തെ​​ന്ന് അ​​വ​​ര്‍ പ​​റ​​യു​​ന്നു. ഷോ​​പ്പിം​​ഗ് സെ​ന്‍റ​​​റി​​ല്‍ മ​​റ്റൊ​​രു സ്ത്രീ​​ക്ക് വ​​സ്ത്രം വാ​​ങ്ങാ​​നെ​​ത്തി​​യ​​താ​​യി​​രു​​ന്നു ട്രം​​പ്. അ​​വി​​ടെ​​വ​​ച്ച് ക​​റോ​​ളി​​നെ പ​​രി​​ച​​യ​​പ്പെ​​ടു​​ക​​യും അ​​ദ്ദേ​​ഹം ക​​ട​​യി​​ല്‍​നി​​ന്ന് ഒ​​രു അ​​ടി​​വ​​സ്ത്രം എ​​ടു​​ത്തു ന​ൽ​കി​​യ​​ശേ​​ഷം അ​​തു ധ​​രി​​ച്ചു കാ​​ട്ടാ​​ന്‍ ക​​റോ​​ളി​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ടു​​ക​​യും ചെ​​യ്തു. അ​​തി​​നു വി​​സ​​മ്മ​​തി​​ച്ച​​പ്പോ​​ഴാ​​ണ് സം​​ഭ​​വം ഉ​​ണ്ടാ​​യ​​ത​​ത്രേ.

സം​​ഭ​​വ​​ത്തി​​നു​​ശേ​​ഷം ത​​നി​​ക്ക് പു​​രു​​ഷ​​ന്മാ​​രോ​​ടു ചി​​രി​​ക്കാ​​ന്‍​പോ​​ലും ക​​ഴി​​യാ​​ത്ത അ​​വ​​സ്ഥ​​യാ​​യി. എ​​ല്‍ വാ​​രി​​ക​​യി​​ല്‍ 80 ല​​ക്ഷം വാ​​യ​​ന​​ക്കാ​​രു​​ള്ള പം​​ക്തി​​യെ​​ഴു​​ത്തു​​കാ​​രി​​യാ​​യി​​രു​​ന്ന ക​​റോ​​ളി​​ന്‍റെ ജോ​​ലി പോ​​യി. 80-ാം വ​​യ​​സി​​ല്‍ ത​​നി​​ക്ക് അ​​ഗ്നി​​ശു​​ദ്ധി വ​​രു​​ത്താ​​ന്‍ ക​​ഴി​​ഞ്ഞ​​തി​​ല്‍ സ​​ന്തോ​​ഷ​​മു​​ണ്ടെ​​ന്ന് കോ​​ട​​തി​​വി​​ധി​​യോ​​ട് അ​​വ​​ര്‍ പ്ര​​തി​​ക​​രി​​ച്ചു. വി​​ചാ​​ര​​ണ പൂ​​ര്‍​ത്തി​​യാ​​കു​​ന്ന​​തി​​നു​​മു​​മ്പേ ട്രം​​പ് കോ​​ട​​തി​​യി​​ല്‍​നി​​ന്ന് ഇ​​റ​​ങ്ങി​​പ്പോ​​യി. ക​​റോ​​ള്‍ എ​​ഴു​​തി​​യ “വാ​​ട്ട് ഡു ​​വി നീ​​ഡ് മെ​​ന്‍ ഫോ​​ര്‍? എ ​​മോ​​ഡ​​സ്റ്റ് പ്ര​​പ്പോ​​സ​​ല്‍’’ എ​​ന്ന പു​​സ്ത​​ക​​ത്തി​​ല്‍ സം​​ഭ​​വ​​ങ്ങ​​ള്‍ അ​​വ​​ത​​രി​​പ്പി​​ച്ച​​പ്പോ​​ള്‍ അ​​തു ക​​ള​​വാ​​ണെ​​ന്ന് ട്രം​​പ് പ​​റ​​ഞ്ഞ​​തി​​നെ​​തി​​രേ ന​​ൽ​കി​​യ മാ​​ന​​ന​​ഷ്‌​ട​ക്കേ​​സി​​ലും ക​​റോ​​ളി​​ന് അ​​നു​​കൂ​​ല​​മാ​​യ വി​​ധി ല​​ഭി​​ച്ചു. അ​​വി​​ഹി​​ത​​ബ​​ന്ധം മ​​റ​​ച്ചു​​വ​​യ്ക്കാ​​ന്‍ പോ​​ണ്‍​സി​​നി​​മാ ന​​ടി​​ക്ക് പ​​ണം ന​​ൽ​കി​​യ​​ത് ഉ​​ള്‍​പ്പെ​​ടെ അ​​ദ്ദേ​​ഹ​​ത്തി​​നെ​​തി​​രേ നി​​ര​​വ​​ധി യു​​വ​​തി​​ക​​ളു​​ടെ പ​​രാ​​തി​​ക​​ളും കേ​​സു​​ക​​ളു​​മു​​ണ്ട്. ര​​ഹ​​സ്യ​​രേ​​ഖ​​ക​​ള്‍ നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​യി കൈ​​കാ​​ര്യം ചെ​​യ്തു, 2020ല്‍ ​​പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു​​ശേ​​ഷം ക​​ലാ​​പം ന​​ട​​ത്തി, ചി​​ല കേ​​സു​​ക​​ളി​​ല്‍ അ​​ന്വേ​​ഷ​​ണം ത​​ട​സ​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ച്ചു തു​​ട​​ങ്ങി​​യ ക്രി​​മി​​ന​​ല്‍ കേ​​സു​​ക​​ളു​​മു​​ണ്ട്.


Source link

Related Articles

Back to top button