SPORTS
സക്കാരി ഔട്ട്
ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിൾസിന്റെ ആദ്യ റൗണ്ടിൽ ഗ്രീക്ക് താരം മരിയ സക്കാരി പരിക്കേറ്റു പുറത്ത്. ഒന്‍പതാം സീഡായ സക്കാരി ചൈനീസ് താരം വാങ് യഫാനുമായുള്ള മത്സരത്തിൽ 6-2നു പിന്നിൽനിൽക്കേയാണ് പരിക്കിനെത്തുടർന്ന് ഗ്രീക്ക് താരം കോർട്ട് വിട്ടത്. അതേസമയം, റഷ്യയുടെ ഡാരിയ കസത്കിന രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. റൊമാനിയയുടെ ജാക്വലിൻ ക്രിസ്റ്റ്യനെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയാണ് കസത്കിനയുടെ മുന്നേറ്റം. സ്കോർ: 6-2, 6-4. ക്രൊയേഷ്യയുടെ ഡോണ വെകിക് ഓസ്ട്രേലിയയുടെ കിംബർലി ബിരെലിനെ 6-4, 6-4നു തോൽപ്പിച്ച് രണ്ടാം റൗണ്ടിൽ ഇടംപിടിച്ചു.
Source link