SPORTS

എ​​റി​​ക്സ​​ണ്‍ ഇനി ഓർമ…


സ്റ്റോ​​ക്ഹോം: ഇം​​ഗ്ല​​ണ്ട് ദേ​​ശീ​​യ ഫു​​ട്ബോ​​ൾ ടീ​​മി​​ന്‍റെ ആ​​ദ്യ വി​​ദേ​​ശ കോ​​ച്ച് എ​​ന്ന റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ച സ്വീ​​ഡി​​ഷ് മാ​​നേ​​ജ​​ർ സ്വെ​​ൻ ഗോ​​രാ​​ൻ എ​​റി​​ക്സ​​ണ്‍ (76) അ​​ന്ത​​രി​​ച്ചു. കാ​​ൻ​​സ​​റി​​നെ തു​​ട​​ർ​​ന്ന് ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്നു. 1977നും 2001​​നും ഇ​​ട​​യി​​ൽ സ്വീ​​ഡ​​ൻ, പോ​​ർ​​ച്ചു​​ഗ​​ൽ, ഇ​​റ്റ​​ലി എ​​ന്നി​​വി​​ട​​ങ്ങി​​ലെ വി​​വി​​ധ ക്ല​​ബ്ബു​​ക​​ളി​​ലാ​​യി 18 ട്രോ​​ഫി​​ക​​ൾ മാ​​നേ​​ജ​​ർ എ​​ന്ന നി​​ല​​യി​​ൽ എ​​റി​​ക്സ​​ണ്‍ സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു. ക്ല​​ബ് ത​​ല​​ത്തി​​ലെ മി​​ക​​ച്ച പ​​രി​​ശീ​​ല​​ക ട്രാ​​ക്ക് റി​​ക്കാ​​ർ​​ഡാ​​ണ് ഇം​​ഗ്ല​​ണ്ട് പു​​രു​​ഷ ദേ​​ശീ​​യ ടീ​​മി​​ന്‍റെ മാ​​നേ​​ജ​​ർ സ്ഥാ​​ന​​ത്തേ​​ക്ക് എ​​റി​​ക്സ​​ണി​​നെ എ​​ത്തി​​ച്ച​​ത്. ഡേ​​വി​​ഡ് ബെ​​ക്കാം, സ്റ്റീ​​വ​​ൻ ജെ​​റാ​​ർ​​ഡ്, വെ​​യ്ൻ റൂ​​ണി എ​​ന്നി​​വ​​ട​​ങ്ങി​​യ ഇം​​ഗ്ല​​ണ്ട് ടീ​​മി​​നെ​​യാ​​യി​​രു​​ന്നു എ​​റി​​ക്സ​​ണ്‍ പ​​രി​​ശീ​​ലി​​പ്പി​​ച്ച​​ത്. ഫി​​ഫ ലോ​​ക​​ക​​പ്പ്, യു​​വേ​​ഫ യൂ​​റോ ക​​പ്പ് എ​​ന്നീ പോ​​രാ​​ട്ട​​ങ്ങ​​ളി​​ൽ ഇം​​ഗ്ല​​ണ്ടി​​നെ ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ന​​പ്പു​​റ​​മെ​​ത്തി​​ക്കാ​​ൻ എ​​റി​​ക്സ​​ണി​​നു സാ​​ധി​​ച്ചി​​ല്ലെ​​ന്ന​​തും വാ​​സ്ത​​വം. ഇം​​ഗ്ല​​ണ്ടി​​നെ 2001 മു​​ത​​ൽ 2006വ​​രെ പ​​രി​​ശീ​​ലി​​പ്പി​​ച്ചു. എ​​റി​​ക്സ​​ണി​​ന്‍റെ ശി​​ക്ഷ​​ണ​​ത്തി​​ൽ 67 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഇ​​റ​​ങ്ങി 40 ജ​​യം, 17 സ​​മ​​നി​​ല, 10 തോ​​ൽ​​വി എ​​ന്ന പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ചു. 59.70 ആ​​യി​​രു​​ന്നു എ​​റി​​ക്സ​​ണി​​ന്‍റെ ശി​​ക്ഷ​​ണ​​ത്തി​​ൽ ഇം​​ഗ്ല​​ണ്ടി​​ന്‍റെ വി​​ജ​​യശ​​ത​​മാ​​നം.

ഇം​​ഗ്ല​​ണ്ടി​​നു​​ശേ​​ഷം മെ​​ക്സി​​ക്കോ, ഐ​​വ​​റി കോ​​സ്റ്റ്, ഫി​​ലി​​പ്പീ​​ൻ​​സ് ടീ​​മു​​ക​​ളെ​​യും എ​​റി​​ക്സ​​ണ്‍ രാ​​ജ്യാ​​ന്ത​​ര ത​​ല​​ത്തി​​ൽ പ​​രി​​ശീ​​ലി​​പ്പി​​ച്ചു. ഡി​​ഗെ​​ർ​​ഫോ​​ർ​​സ് ഐ​​എ​​ഫി​​ലൂ​​ടെ 1977ലാ​​ണ് എ​​റി​​ക്സ​​ണ്‍ പ​​രി​​ശീ​​ല​​ന ക​​രി​​യ​​ർ ആ​​രം​​ഭി​​ച്ച​​ത്. തു​​ട​​ർ​​ന്ന് ബെ​​ൻ​​ഫി​​ക, എ​​എ​​സ് റോ​​മ, ഫി​​യോ​​റെ​​ന്‍റീ​​ന, ലാ​​സി​​യൊ, സാം​​പ്ഡോ​​റി​​യ, മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി, ലെ​​സ്റ്റ​​ർ സി​​റ്റി തു​​ട​​ങ്ങി​​യ ക്ല​​ബ്ബു​​ക​​ളെ പ​​രി​​ശീ​​ലി​​പ്പി​​ച്ചു. 10 രാ​​ജ്യ​​ങ്ങ​​ളി​​ൽ ക്ല​​ബ് ത​​ല​​ത്തി​​ൽ എ​​റി​​ക്സ​​ണ്‍ മാ​​നേ​​ജ​​രാ​​യി​​ട്ടു​​ണ്ട്. 1982ൽ ​​ഐ​​എ​​ഫ്കെ ഗോ​​ഥെ​​ൻ​​ബ​​ർ​​ഗി​​നെ യു​​വേ​​ഫ ക​​പ്പി​​ൽ എ​​ത്തി​​ച്ച​​തോ​​ടെ​​യാ​​ണ് എ​​റി​​ക്സ​​ണ്‍ ലോ​​ക​​ത്തി​​ന്‍റെ ശ്ര​​ദ്ധ പി​​ടി​​ച്ചു​​പ​​റ്റി​​യ​​ത്. യു​​വേ​​ഫ ക​​പ്പ് സ്വ​​ന്ത​​മാ​​ക്കു​​ന്ന ആ​​ദ്യ സ്വീ​​ഡി​​ഷ് ക്ല​​ബ്ബാ​​യി​​രു​​ന്നു ഐ​​എ​​ഫ്കെ ഗോ​​ഥെ​​ൻ​​ബ​​ർ​​ഗ്. ക​​ളി​​ക്ക​​ള​​ത്തി​​ൽ റൈ​​റ്റ് ബാ​​ക്കാ​​യി​​രു​​ന്ന എ​​റി​​ക്സ​​ണ്‍ ക്ല​​ബ് ത​​ല​​ത്തി​​ൽ ആ​​കെ 150 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഇ​​റ​​ങ്ങി. 28 ഗോ​​ൾ സ്വ​​ന്ത​​മാ​​ക്കി.


Source link

Related Articles

Back to top button