KERALAMLATEST NEWS

രാജി ആവശ്യപ്പെട്ട് ചുറ്റും പ്രതിഷേധം; മുഖ്യമന്ത്രി പറഞ്ഞതിൽ കൂടുതലൊന്നുമില്ലെന്ന് സജി ചെറിയാൻ

ആലപ്പുഴ: സിനിമയിലെ ലൈംഗികാരോപണങ്ങൾക്ക് പിന്നാലെ മന്ത്രി സജി ചെറിയാനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഹേമാ കമ്മിറ്റി റിപ്പോർട്ട് പൂഴ്‌ത്തിവച്ച മന്ത്രി രാജിവയ്‌ക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ചെങ്ങന്നൂരിലെ മന്ത്രിയുടെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് ഇടപെട്ട് നീക്കി.

എന്നാൽ, വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും മുഖ്യമന്ത്രി എല്ലാം വിശദീകരിച്ചിട്ടുണ്ടെന്നും അതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും സജി ചെറിയാൻ വ്യക്തമാക്കി. നിയമപരമായ കാര്യങ്ങൾ സംബന്ധിച്ച് ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ നടപ്പാക്കേണ്ട കാര്യങ്ങൾ നടപ്പിലാക്കുമെന്നും സജി ചെറിയാൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

സജി ചെറിയാൻ മന്തിസ്ഥാനം രാജിവയ്‌ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ആവശ്യപ്പെട്ടിരുന്നു. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിൽ കൃത്രിമത്വം കാണിച്ചുവെന്നും ഇരകളെ വീണ്ടും വീണ്ടും അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമാ മേഖലയിൽ നിന്ന് ദുരനുഭവങ്ങൾ ഉണ്ടായെന്ന വെളിപ്പെടുത്തലുമായി നിരവധി നടിമാരാണ് ഇതിനകം രംഗത്തെത്തിയത്.


Source link

Related Articles

Back to top button