മലയാളത്തിൽ ഇതാണെങ്കിൽ മറ്റു ഭാഷകളിൽ എന്തായിരിക്കും ? രാംഗോപാൽ വർമ ചോദിക്കുന്നു

മലയാളത്തിൽ ഇതാണെങ്കിൽ മറ്റു ഭാഷകളിൽ എന്തായിരിക്കും ? രാംഗോപാൽ വർമ ചോദിക്കുന്നു | Ram Gopal Varma

മലയാളത്തിൽ ഇതാണെങ്കിൽ മറ്റു ഭാഷകളിൽ എന്തായിരിക്കും ? രാംഗോപാൽ വർമ ചോദിക്കുന്നു

മനോരമ ലേഖിക

Published: August 26 , 2024 02:36 PM IST

Updated: August 26, 2024 02:49 PM IST

1 minute Read

ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ മലയാള സിനിമാ മേഖലയിൽ നടക്കുന്ന പീഡനാരോപണങ്ങളോട് പ്രതികരിച്ച് ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മ.  മലയാളം സിനിമാ ഇൻഡസ്‌ട്രിക്ക്  വേണ്ടി മാത്രം രൂപീകരിച്ച ഹേമ കമ്മറ്റി മലയാള സിനിമയിലെ പ്രശ്നങ്ങൾ ഇത്രത്തോളം തുറന്നു കാട്ടിയെങ്കിൽ മറ്റു ഭാഷകളിലൊക്കെ എന്ത് സംഭവിക്കുന്നു എന്ന് എങ്ങനെ മനസ്സിലാകും എന്ന് രാം ഗോപാൽ വർമ്മ ചോദിക്കുന്നു. സമൂഹമാധ്യമത്തിലൂടെയാണ് സംവിധായകന്റെ പ്രതികരണം. 

If Malayalam film industry has been exposed by the Hema Committee ,which has been constituted only for the Malayalam industry , then unless committees are formed for each of the other language industries , how will one know what’s happening there ?— Ram Gopal Varma (@RGVzoomin) August 26, 2024

‘മലയാള സിനിമാ ഇൻഡസ്‌ട്രിക്ക് വേണ്ടി മാത്രം രൂപീകരിച്ച ഹേമ കമ്മിറ്റി മലയാളം സിനിമാ വ്യവസായത്തിലെ ക്രമക്കേടുകൾ മുഴുവൻ  തുറന്നുകാട്ടിയ സാഹചര്യത്തിൽ  മറ്റ് ഭാഷകളിലെ സിനിമാ മേഖലകൾക്കായി കമ്മിറ്റികൾ രൂപീകരിച്ചില്ലെങ്കിൽ അവിടെ എന്താണ് സംഭവിക്കുന്നതെന്ന് എങ്ങനെ അറിയാനാകും ?’  രാം ഗോപാൽ വർമ്മ കുറിച്ചു. ഹേമാ കമ്മിറ്റി റിപ്പോർട്ടും തുടർവിവാദങ്ങളും ദേശീയ മാധ്യമങ്ങളിൽ വരെ ചർച്ചയായതോടെയാണ് രാം ഗോപാൽ വർ‌മയുടെ പ്രതികരണം.

English Summary:
If this is in Malayalam, what will it be in other languages? Ramgopal Verma asks

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie f3uk329jlig71d4nk9o6qq7b4-list 7kn2uhme9ihgau0c140obo5a8g mo-entertainment-movie-ram-gopal-varma


Source link
Exit mobile version