WORLD
നഗരങ്ങളെ ലക്ഷ്യമിട്ടെത്തിയ യുക്രൈൻ ഡ്രോണുകൾ തകർത്ത് റഷ്യ; 38 നില പാര്‍പ്പിട സമുച്ചയത്തിന് കേടുപാട്

മോസ്‌കോ: രണ്ട് റഷ്യന്‍ നഗരങ്ങളിലേക്ക് ഡ്രോണുകള്‍ തൊടുത്ത് യുക്രൈന്‍. ഡ്രോണുകളെ റഷ്യന്‍ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. സരാതോവ് മേഖലയിലെ നഗരങ്ങളെ ലക്ഷ്യമാക്കിയാണ് യുക്രൈന്‍ ഡ്രോണുകള്‍ എത്തിയത്. ഇവയെ റഷ്യയുടെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തു. ഇത്തരത്തില്‍ തകര്‍ക്കപ്പെട്ട ഡ്രോണ്‍ പതിച്ചതിനെ തുടര്‍ന്നാണ് നഗരത്തിലെ പാര്‍പ്പിട സമുച്ചയത്തിന് കേടുപാടുകളുണ്ടായതെന്ന് റീജിയണല്‍ ഗവര്‍ണര്‍ റൊമാന്‍ ബസുര്‍ജിന്‍ പറഞ്ഞു. സംഭവത്തില്‍ ഒരു സ്ത്രീക്ക് പരിക്കേല്‍ക്കുകയും 38 നില പാര്‍പ്പിട സമുച്ചയത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
Source link