ജറുസലേം: ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ശക്തമായി തിരിച്ചടിച്ചതായി ഇസ്രയേൽ പ്രതിരോധസേന. ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ശക്തമായ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ പ്രതിരോധവകുപ്പ് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കുന്നു. ഹിസ്ബുള്ള ശക്തമായ ആക്രമണത്തിന് തയ്യാറെടുക്കുകയായിരുന്നുവെന്നും ഇതിനെ പ്രതിരോധിച്ചതായും ഇസ്രയേൽ പ്രതിരോധസേന അറിയിച്ചു.നൂറോളം യുദ്ധവിമാനങ്ങളാണ് ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രയേൽ പ്രയോഗിച്ചത്. സൗത്ത് ലെബനനിലെ ആയിരത്തോളം വരുന്ന മിസൈൽ ലോഞ്ചിങ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. തങ്ങൾക്കെതിരേ ശക്തമായ ആക്രമണത്തിന് ഹിസ്ബുള്ള ലക്ഷ്യമിടുന്നുവെന്ന രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരമായിരുന്നു ആക്രമണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Source link