ഉടയേണ്ട വി​ഗ്രഹങ്ങൾ ഉടയണം: ഷമ്മി തിലകൻ

കൊല്ലം: ഉപ്പു തിന്നവർ വെള്ളം കുടിച്ചേ മതിയാകൂ എന്ന് നടൻ ഷമ്മി തിലകൻ. ഹേമ കമ്മിറ്റിയാണ് പവർ ​ഗ്രൂപ്പ് എന്ന വാക്ക് ഉപയോ​ഗിച്ചിരിക്കുന്നത്. അവരുടെ റിപ്പോർട്ടിൽ അതിന് തെളിവുകളുമുണ്ട്. ആ തെളിവുകൾ പ്രകാരമേ ആ ​ഗ്രൂപ്പിൽ ആരൊക്കെ ഉണ്ടെന്ന് പറയാനാകൂ. ഉടയേണ്ട വി​ഗ്രഹങ്ങൾ ഉടയണം. വിശ്വാസവഞ്ചന കാണിച്ച വി​ഗ്രഹങ്ങൾ ഉടച്ചുകളയണം.

സിദ്ദിഖിന്റെ രാജി കാവ്യനീതിയാണെന്ന് തനിക്ക് തോന്നുന്നില്ല. പക്ഷേ,​ തന്റെ അച്ഛന് അങ്ങനെ തോന്നുന്നുണ്ടാവാം. താനടക്കം ഭയത്തോടെയാണ് ജീവിക്കുന്നത്. സിനിമാ മേഖലയിൽ യഥാർത്ഥത്തിൽ ഒറ്റപ്പെടലിന്റെ ഇര താനാണ്. കുറേനാളായി സിനിമ വിട്ടുനിൽക്കുകയാണ്. പല സിനിമകളിൽ നിന്നും സ്വയം ഒഴിവായി. സിനിമയിലെ പ്രശ്നങ്ങൾ മാറിയാൽ മാത്രമേ ഇനി സിനിമയിലേക്കുള്ളൂ. വിവാദങ്ങളിൽ അമ്മ പ്രസിഡന്റ് മോഹൻലാൽ മറുപടി പറയുമോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Source link
Exit mobile version