'ആർക്കും വേണ്ടി തല താഴ്ത്തരുത്, ആരെയാണ് ഭയക്കുന്നത്'; ജോമോളോട് രഞ്ജു രഞ്ജിമാർ

‘ആർക്കും വേണ്ടി തല താഴ്ത്തരുത്, ആരെയാണ് ഭയക്കുന്നത്’; ജോമോളോട് രഞ്ജു രഞ്ജിമാർ | Jomol | Renju Renjimar | Hema Committee Report
‘ആർക്കും വേണ്ടി തല താഴ്ത്തരുത്, ആരെയാണ് ഭയക്കുന്നത്’; ജോമോളോട് രഞ്ജു രഞ്ജിമാർ
മനോരമ ലേഖകൻ
Published: August 26 , 2024 10:51 AM IST
1 minute Read
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ജോമോളുടെ നിലപാടിനെ വിമർശിച്ച് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ. കഴിഞ്ഞ ദിവസം താരസംഘടനയായ അമ്മയുടെ പ്രതിനിധിയായി പറഞ്ഞ പ്രസ്താവന ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും ആർക്കു വേണ്ടിയും തല താഴ്ത്തരുതെന്നും രഞ്ജു രഞ്ജിമാർ പറഞ്ഞു.
സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് രഞ്ജു രഞ്ജിമാരുടെ പ്രതികരണം. നിലപാടുകൾ ശക്തമായിരിക്കണമെന്ന് ജോമോളെ ഓർമപ്പെടുത്തിയ രഞ്ജു രഞ്ജിമാർ, താരം ആരെയാണ് ഭയക്കുന്നതെന്നും ചോദിക്കുന്നു.
രഞ്ജു രഞ്ജിമാരുടെ കുറിപ്പിന്റെ പൂർണരൂപം:
ഈ ഫോട്ടോ ഇങ്ങനെ ഒരു പോസ്റ്റിനു വേണ്ടി ആയിരുന്നില്ല ഞാൻ എടുത്തത്, ഒത്തിരി ഇഷ്ടത്തോടെ ഞാൻ പോസ്റ്റ് ചെയ്യാൻ എടുത്ത ഈ ഫോട്ടോ ഇങ്ങനെ ഒരു പോസ്റ്റിനു വേണ്ടി ആയതിൽ സങ്കടം ഉണ്ട്. കാരണം, എനിക്ക് അവരെ അത്രയും ഇഷ്ടമാണ്.
എന്തോ എനിക്ക് ഈ നടിയോടു വലിയ ഇഷ്ടം ആയിരുന്നു. ജാനകിക്കുട്ടി, മയിൽപ്പീലിക്കാവ്, ആ നിഷ്കളങ്കയായ പെൺകുട്ടി… കഴിഞ്ഞ ദിവസം കണ്ടപ്പോഴും ഒത്തിരി സ്നേഹത്തോടെ ഓടി വന്നു സംസാരിച്ചു… അതെ സ്നേഹം നിലനിർത്തി പറയട്ടെ ജോമോൾ… നിലപാടുകൾ ശക്തമായരിക്കണം,, ആർക്കും വേണ്ടി തല താഴ്ത്തരുത്… ആരെയാണ് ഭയക്കുന്നത്… കഴിഞ്ഞ ദിവസം അമ്മ പ്രതിനിധി ആയി വന്നിട്ട് പറഞ്ഞ ആ പ്രസ്താവന അങ്ങ് ഉൾകൊള്ളാൻ കഴിയുന്നില്ല. പ്രത്യേകിച്ചു കൂടെ ഇരുന്നു പത്രക്കാരുടെ ചോദ്യങ്ങളുടെ മുന്നിൽ പരിഭ്രാന്തനായി വിളറി ഇരിക്കുന്ന ആ വ്യക്തി! ചില അവാർഡ് ഷോകൾ ഓർമയിൽ വരുന്നു. തത്കാലം ഒന്നും പറയുന്നില്ല.
English Summary:
Makeup artist Renju Renjimar calls out Jomol’s silence in the wake of the Hema Committee report, sparking controversy
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-amma mo-entertainment-common-malayalammovienews mo-lifestyle-personalities-renju-renjimar ca4g5t852loe7k5rk0aub4kvh mo-news-common-hema-commission-report f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link