KERALAMLATEST NEWS

ഓൺലൈനിൽ നഷ്‌ടമായ പണം വീണ്ടെടുക്കാമെന്ന് പറഞ്ഞും തട്ടിപ്പ്

പൊലീസിന്റെ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പിൽ നഷ്ടപ്പെട്ട തുക തിരിച്ചുനൽകാമെന്ന പേരിലും തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്താൻ പൊലീസിന്റെ നിർദ്ദേശം. ഓൾ ഇന്ത്യ ലീഗൽ സർവീസസ് അതോറിറ്റി എന്ന പേരിലാണ് ഈ തട്ടിപ്പ്.

വാട്ട്സാപ്പ് കോൾ അഥവാ ശബ്ദസന്ദേശമാണ് തട്ടിപ്പിന്റെ തുടക്കം. നഷ്ടപ്പെട്ട തുക മുഴുവനായും മടക്കിക്കിട്ടാൻ സഹായിക്കാമെന്നാകും വാഗ്ദാനം. കാര്യങ്ങൾ പറഞ്ഞു ബോദ്ധ്യപ്പെടുത്തിയശേഷം രജിസ്ട്രേഷനായി പണം ആവശ്യപ്പെടും . ഈ തുകയ്ക്ക് ജി.എസ്.ടി ബിൽ നൽകുമെന്നും നഷ്ടമായ തുക 48 മണിക്കൂറിനുള്ളിൽ തിരികെ ലഭിക്കുമ്പോൾ രജിസ്ട്രേഷൻ തുക മടക്കി നൽകുമെന്നും വാഗ്ദാനം ചെയ്യും.

ഓൺലൈൻ തട്ടിപ്പുകാരിൽ നിന്നുതന്നെ വിവരങ്ങൾ ശേഖരിച്ചാണ് ഇക്കൂട്ടർ തട്ടിപ്പ് നടത്തുന്നത്.

ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെടുന്ന തുക വീണ്ടെടുക്കാൻ ആൾ ഇന്ത്യ ലീഗൽ സർവീസസ് അതോറിറ്റി എന്ന സംഘടനയെയോ മറ്റ് ഏതെങ്കിലും വ്യക്തികളെയോ സ്ഥാപനത്തെയോ പൊലീസോ മറ്റ് ഏജൻസികളോ ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഓൺലൈൻ തട്ടിപ്പിന് ഇരയായാൽ 1930 എന്ന നമ്പറിൽ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു. തട്ടിപ്പ് നടന്ന് ഒരു മണിക്കൂറിനകം അറിയിച്ചാൽ പണം വീണ്ടെടുക്കാൻ സാദ്ധ്യത കൂടുതലാണ്.


Source link

Related Articles

Back to top button