ഇന്ററിനു ജയം; മിലാനു തോൽവി
മിലാൻ/പാർമ: ഇറ്റാലിയൻ സിരി എയിൽ നിലവിലെ ചാന്പ്യന്മാരായ ഇന്റർ മിലാൻ വിജയപാതയിൽ. മാത്യോ ഡാർമിയൻ, ഹകൻ കാൽഹനെഗ്ലു എന്നിവരുടെ ഗോളുകളിൽ ഇന്റർ 2-0ന് ലേച്ചെയെ പരാജയപ്പെടുത്തി. ഈ സീസണിൽ ഇന്റർ നേടുന്ന ആദ്യജയമാണ്.
പാർമയോടു തോറ്റ് എസി മിലാൻ സീരി എയിലേക്ക് ഈ സീസണിൽ സ്ഥാനക്കയറ്റം നേടിയെത്തിയ പാർമയോട് എസി മിലാൻ തോറ്റു. ഒന്നിനെതിരേ രണ്ടു ഗോളിന്റെ തോൽവിയാണു മിലാൻ നേരിട്ടത്. സീസണിലെ ആദ്യ മത്സരത്തിൽ മിലാനു സമനിലയായിരുന്നു.
Source link