ഐഎസ്എൽ സെപ്റ്റംബർ 13 മുതൽ
മുംബൈ: ഐഎസ്എൽ ഫുട്ബോൾ 2024-25 സീസണ് സെപ്റ്റംബർ 13ന് ആരംഭിക്കും. ഡിസംബർ വരെയുള്ള മത്സരക്രമമാണ് പ്രസിദ്ധീകരിച്ചത്. മോഹൻ ബാഗൻ സൂപ്പർ ജയന്റും മുംബൈ സിറ്റിയും തമ്മിലാണ് ഉദ്ഘാടന മത്സരം. രാത്രി 7.30ന് നടക്കുന്ന മത്സരത്തിന് സാൾട്ട് ലേക്ക് സ്റ്റേഡിയം ആതിഥേയത്വം വഹിക്കും. കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം പഞ്ചാബ് എഫ്സിക്കെതിരേ 15ന് രാത്രി 7.30ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കും. രണ്ടാം മത്സരം 22ന് ഈസ്റ്റ് ബംഗാളിനെതിരേ കൊച്ചിയിൽ. 29ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് (എവേ), ഒക്ടോബർ മൂന്നിന് ഒഡീഷ എഫ്സി (എവേ), ഒക്ടോബർ 20 മുഹമ്മദൻസ് സ്പോർട്സ് ക്ലബ് (എവേ), 25ന് ബംഗളൂരു എഫ്സി (ഹോം), നവംബർ മൂന്ന് മുംബൈ സിറ്റി (എവേ), ഏഴ് ഹൈദരാബാദ് (ഹോം), 24ന് ചെന്നൈയിൻ എഫ്സി (ഹോം), 28ന് എഫ്സി ഗോവ (ഹോം), ഡിസംബർ ഏഴ് ബംഗളൂരു എഫ്സി (എവേ), 14 മോഹൻ ബഗാൻ (എവേ), 22 മുഹമ്മദൻ (ഹോം), 29 ജംഷഡ്പുർ എഫ്സി (എവേ)
2023-24 സീസണിലെ ഐ ലീഗ് ചാന്പ്യന്മാരായ മുഹമ്മദൻ എസ്സിയാണ് 2024-25 സീസണിലെ പുതുമുഖങ്ങൾ. ഇതോടെ ഐഎസ്എല്ലിലെ ടീമുകളുടെ എണ്ണം 13 ആയി. മുഹമ്മദൻസ് കൂടി ചേരുന്നതോടെ ഐഎസ്എല്ലിൽ കോൽക്കത്ത ആസ്ഥാനമായുള്ള ക്ലബ്ബുകളുടെ എണ്ണം മൂന്നായി. മോഹൻ ബഗാൻ സൂപ്പർ ജയന്റ്, ഈസ്റ്റ് ബംഗാൾ ടീമുകളാണ് മറ്റുള്ളത്.
Source link