ചെൽസി വൂൾവ്സിനെ കഥകഴിച്ചു
വൂൾവർഹാംടണ്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസി വൂൾവ്സിനെ അവരുടെ കളത്തിലെത്തി കഥകഴിച്ചു. മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റ് ലീഗ് സീസണ് തുടങ്ങിയ ചെൽസി 6-2നാണ് വൂൾവർഹാംടണ്‍ വാണ്ടറേഴ്സിനെ തകർത്തത്. രണ്ടാം പകുതിയിൽ ഹാട്രിക് നേടിയ നോനി മദുകെയാണ് ചെൽസിക്ക് വൻ ജയമൊരുക്കിയത്. 49, 58, 63 മിനിറ്റുകളിലാണ് മദുകെയുടെ ഗോളുകൾ. ചെൽസിയെ നിക്കോളസ് ജാക്സൺ (രണ്ട്), കോൾ പമാർ (45’) എന്നിവർ മുന്നിലെത്തിച്ചു. മാത്യൂസ് കുൻഹ (27’), ജോർഗൻ സ്ട്രാൻഡ് ലാർസൻ (45+6’) എന്നിവരിലൂടെ വൂൾസ് തിരിച്ചടിച്ചു. ആദ്യ പകുതി 2-2ന് സമനിലയിൽ പിരിയുകയായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ മദുകെയുടെ ഗോളടിക്കു മുന്നിൽ വൂൾവ്സ് തകർന്നു. 80-ാം മിനിറ്റിൽ ജോവോ ഫെലിക്സ് ചെൽസിയുടെ ആറാം ഗോൾ നേടി. പകരം വീട്ടി ഗണ്ണേഴ്സ്
ബെർമിംഗ്ഹാം: കഴിഞ്ഞ ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിലേറ്റ രണ്ടു തോൽവിക്ക് ആസ്റ്റണ്‍ വില്ലയോട് ആഴ്സണൽ പകരംവീട്ടി. ആസ്റ്റണ്‍ വില്ലയുടെ വില്ല പാർക്കിൽ എതിരില്ലാത്ത രണ്ടു ഗോളിന്റെ ജയമാണു ഗണ്ണേഴ്സ് സ്വന്തമാക്കിയത്. രണ്ടാം പകുതിയിൽ ലിനാർഡോ ട്രൊസാർദ് (67’), തോമസ് പാർട്ടെ (77’) എന്നിവരുടെ ഗോളുകളിലാണ് ആഴ്സണലിന്റെ ജയം. മറ്റൊരു മത്സരത്തിൽ സണ്‍ ഹ്യൂംഗ് മിന്നിന്റെ ഇരട്ട ഗോൾ മികവിൽ ടോട്ടൻഹാം 4-0ന് എവർട്ടണെ തോൽപ്പിച്ചു.
Source link